മണികുട്ടനോടുള്ള പ്രണയം! പുറത്തിറങ്ങിയതിന് ശേഷമുള്ള സൂര്യയുടെ ഞെട്ടിക്കുന്ന പ്രതികരണം.. ഓഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മണിക്കുട്ടൻ സൂര്യ പ്രണയം. സൂര്യ തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ആദ്യം മോഹൻലാലിനോടും പിന്നീട് ഹൗസ് അംഗങ്ങളോടും സൂര്യ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ മണക്കുട്ടൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി.സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും സൂര്യ പുറത്ത് പോയിരുന്നു. നീണ്ട തൊണ്ണൂറ്റി ഒന്നാമത്തെ ദിവസത്തിന് ശേഷമാണ് താരം വീടിന് പുറത്തേക്ക് പോകുന്നത്.

ഇപ്പോൾ ഇതാ പുറത്ത് എത്തിയതിന് ശേഷമുള്ള സൂര്യയുടെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. സൂര്യയോട് ആരോ ഫോൺ സംഭാഷണം നടത്തിയ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. മണികുട്ടനുമായുള്ള തന്റെ പ്രണയം സ്റ്റാറ്റർജി ആയിരുന്നില്ലെന്നാണ് സൂര്യ പറയുന്നത്.

ശരിക്കും മണിക്കുട്ടൻ ഇഷ്ട്ടമായിരുന്നു. എനിയ്ക്ക് അത് സ്റ്റാറ്റർജി ആയി ഉപയോഗിക്കണമെന്നുണ്ടെങ്കിൽ മണിക്കുട്ടൻ തന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞ നിമിഷം തന്നെ ആ പ്രണയം ഉപേക്ഷിക്കാമായിരുന്നു. എന്നാൽ തനിയ്ക്ക് തോന്നിയ ഇഷ്ട്ടം ആത്മാർത്ഥമായിരുന്നു.

പലപ്പോഴും താൻ ഇത് ഒരു ഷോ ആണെന്ന് മറന്ന് പോകും. ഇവിടെ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതും താമസിക്കുന്നതും.. അങ്ങന ഒരു സ്ഥലത്ത് നിന്നപ്പോൾ സ്വാഭാവികമായും ഇഷ്ട്ടം തോന്നിയതാണ് . ഗെയിം സ്റ്റാറ്റർജിയായി താൻ അത് ഉപയോഗിച്ചില്ലെന്ന് സൂര്യ പറയുകയാണ്

പുള്ളി ഇല്ലെന്ന് പറഞ്ഞിട്ടും താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടെകിൽ തനിയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് . മാത്രമല്ല മണികുട്ടന്റെ കുടുംബത്തോട് സൂര്യ ക്ഷമ ചോദിക്കുന്നുണ്ട്. താൻ കാരണം എന്തെങ്കലിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെകിൽ മാപ്പ് ചോദിക്കുന്നു ..എന്റെ അച്ഛനും അമ്മയും പോലെയാണ് അവരും … മണിക്കുട്ടനെ ഇഷ്ടപെടുന്ന ഫാൻസുകാരോടും … തന്നോട് എതിർപ്പുള്ളവരോടും സൂര്യ ഓഡിയോയിൽ മാപ് ചോദിക്കുന്നുണ്ട്… ഓഡിയോ ക്ലിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

പുറത്ത് വരുന്നതിനും മുൻപുള്ള സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അർഹതപ്പെട്ടവർ ജയിക്കട്ടെ എന്നാണ് പറത്തു പോകുന്നതിന് മുൻപ് എല്ലാവർക്കും ആശംസ നേർന്നു കൊണ്ട് താരം പറ‍ഞ്ഞത്. ‘എല്ലാവരോടും ലവ് യൂ മണിക്കുട്ടന് സ്പെഷ്യൽ ലവ് യൂ. ഞാൻ കാത്തിരിക്കും’, എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ വീട്ടിന് പുറത്തേയ്ക്ക് പോയത്.

Noora T Noora T :