‘അഡാർ ലവ്’ ഹിന്ദി പതിപ്പ്; ഒരാഴ്ച കൊണ്ട് മൂന്ന് കോടി കടന്നോ? വീണ്ടും ട്രോൾ പെരുമഴ!

ഒരു സമയത്ത് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിക്കൊണ്ടെത്തിയ സിനിമയായിരുന്നു ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’. എന്നാൽ ബോക്സ് ഓഫീസിൽ വിജയം നേടാനോ പ്രേക്ഷകരുടെ ഇഷ്ടം കവരാനോ ചിത്രത്തിന് സാധിക്കാതെ പോയി . രണ്ട് വ്യത്യസ്ത ക്ളൈമാക്‌സിൽ പുറത്തിറങ്ങിയ സിനിമ കൂടിയായാണ് ഒരു അടാർ ലവ്.

ഇപ്പോഴിതാ, ‘അഡാർ ലവി’ന്റെ ഹിന്ദി പതിപ്പ് ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ യൂട്യൂബിൽ സൂപ്പർഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് മൂന്നു കോടിയിലേറെ ആളുകളാണ് ചിത്രം യൂട്യൂബിൽ കണ്ടിരിക്കുന്നത്.

ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു, എന്തൊരു ചിത്രമാണ്, ഹൃദയത്തെ സ്പർശിച്ചു, ക്ലൈമാക്സ് വളരെ വേദനാജനകം എന്നിങ്ങനെ നിരവധി കമ്മെന്റുകളാണ് ഹിന്ദി പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ചിത്രത്തിൽ നൂറിൻ ഷെരീഫ് അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസ നേടുകയാണിപ്പോൾ.

അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പിനു ലഭിക്കുന്ന സ്വീകാര്യത കണ്ട അമ്പരപ്പിലാണ് മലയാളി സിനിമാ പ്രേമികൾ . രസകരമായ കമന്റുകളാണ് യൂട്യൂബ് ലിങ്കിനു താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സെക്കന്റ് പാർട്ട് വേണം എന്ന ഹിന്ദിക്കാരുടെ കമന്റ് കണ്ടിട്ട്

കരഞ്ഞുപോയി, ഇതെന്ത് മറിമായം, ധാരാവി ഇനി ഒമർ ഇക്ക ഭരിക്കും, ഇത് ഹിന്ദിയിലെങ്ങാനും റിലീസ് ചെയ്തിരുന്നെങ്കിൽ ഒമർ അണ്ണൻ പണ്ടേ രക്ഷപ്പെട്ടേനെ, ഹിന്ദിക്കാരുടെ പൾസ് അറിഞ്ഞെടുത്ത പടം, ഒമർ അണ്ണാ നേരെ ബോളിവുഡ് വിട്ടോ, അവിടെ ഒരു ധമ്മാക്ക സൃഷ്ടിക്കാം എന്നിങ്ങനെ പോവുന്നു ട്രോളന്മാരുടെ കമന്റുകൾ.

“നോർത്തിന്ത്യക്കാരേ… നിങ്ങൾക്ക് അതാണ് താല്പര്യം എങ്കിൽ, അല്പം വിഷമം ഉണ്ടെങ്കിലും, കൊണ്ട് പൊയ്ക്കോ നമ്മുടെ മുത്ത്‌ ലുലു അണ്ണനെ,” എന്ന കമ്മെന്റ്റ് കൂട്ടത്തിൽ തന്നെ രസകരമായിരിക്കുകയാണ്.

about oru adaar love

Safana Safu :