ജയറാമിന്റെ ‘അപരന്‍’ ഓർക്കുന്നുണ്ടോ? ആദ്യ സിനിമ കഴിഞ്ഞ് 33 വർഷങ്ങൾ പിന്നിടുമ്പോൾ…!

മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയുടെ സ്വന്തമാക്കുന്നത് . സിനിമയുടെ ഭാഗമായി ജയറാമിന്റെ യാത്ര തുടങ്ങിയിട്ട് ഫെബ്രുവരി 18 ന് കൃത്യം 33 വര്‍ഷം തികഞ്ഞിരിക്കുകയാണ്.

തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയുണ്ടായി . പത്മരാജനൊപ്പമുള്ള ഒരു ഫോട്ടോ അടക്കമായിരുന്നു ജയറാമിന്റെ ഓര്‍മ്മകുറിപ്പ്.1988 മേയ് 12 നായിരുന്നു പത്മരാജന്റെ സംവിധാനത്തില്‍ അപരന്‍ പുറത്തിറങ്ങിയത്.

മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം വൻ വിജയമായിരുന്നു.

അപരന്‍ നിങ്ങള്‍ക്ക് സുപരിചിതനായിട്ട് ഇന്ന് 33 വര്‍ഷം പിന്നിടുമ്പോള്‍ നന്ദി പറഞ്ഞു തുടങ്ങിയാല്‍ തീരില്ലെന്ന് ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് ജയറാം ഫേസ്ബുക്കിലെഴുതി . ഉയര്‍ച്ച താഴ്ചകളിലൂടെ പോരാടുന്ന അതിശയകരമായ ഒരു യാത്രയാണിത്.

ഈ പ്രത്യേക ദിവസം ഞാന്‍ എന്റെ ഗുരു – പദ്മരാജന്‍ സാറിനെ ഓര്‍മ്മിക്കുക മാത്രമല്ല, എന്നെ സ്ഥിരമായി പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എന്റെ സ്‌നേഹനിധിയായ ഭാര്യ അശ്വതിയും അതേ ദിവസം തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നും ജയറാം സോഷ്യല്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ആദ്യസിനിമയിലൂടെത്തന്നെ കുടുംബസിനിമകളുടെ ഭാഗമായി ജയറാം മാറി. പിന്നീട് വളരെപ്പെട്ടന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ശ്രേണിയിലേക്ക് ജയറാം ഉയർന്നു . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലായി 200- ലേറെ സിനിമകളില്‍ ജയറാം അഭിയിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

about jayaram

Safana Safu :