ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 86 എപ്പിസോഡുകളില്‍ എത്തിനില്‍ക്കുകയാണ്. ഷോ അവസാന ഘട്ടത്തോട് അടുത്തിരിക്കുമ്പോൾ മത്സരവും ശക്തമായി മാറിയിരിക്കുകയാണ്. മത്സരാര്‍ഥികളുടെ എണ്ണം ഒന്‍പതായി ചുരുങ്ങിയതു കാരണം മുന്‍ വാരങ്ങളിലേതുപോലെയുള്ള വലിയ സംഘര്‍ഷങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ വാരം കുറവായിരുന്നു. എന്നാലും ചില അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞ വാരത്തിലും ഉണ്ടായിരുന്നു
സായ്- സൂര്യ- ഋതു ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഹൗസിൽ നടക്കാറുണ്ട് . മോഹൻലാലിന് മുന്നിലും ഇത് പ്രകടമായിരുന്നു. മോഹൻലാൽ നൽകിയ ഒരു ആക്ടിവിറ്റിയ്ക്ക് ശേഷമായിരുന്നു സൂര്യ സായിക്കെതിരെ ശബ്ദം ഉയർത്തിയത്. കോര്‍ണറിംഗ്, ടാര്‍ഗറ്റിംഗ് എന്നൊക്കെ എപ്പോഴും പ്രയോഗിക്കുന്നത് സൂര്യയാണെന്നും ഈയിടെയായി ഋതുവും ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും സായ് ആക്ടിറ്റിവിറ്റിയിൽ പറഞ്ഞിരുന്നു. ഇതാണ് സൂര്യയെ ചൊടിപ്പിച്ചത്. ആക്ടിവിറ്റി അവസാനിച്ചതിന് പിന്നാലെ സൂര്യ ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.
സായിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങള്‍ സൂര്യ പിന്നീട് നടത്തുകയായിരുന്നു. സായിയോടുള്ള തന്റെ എതിര്‍പ്പ് സൂര്യ മറ്റുള്ളവരോട് പങ്കുവെക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടെ നടന്നൊരു സംഭവം ശ്രദ്ധ നേടുകയാണ്.
ഇന്നലെ തുടര്‍ച്ചയായ രണ്ടാം വട്ടവും അനൂപ് ബിഗ് ബോസ് വീട്ടിലെ ക്യാ്പ്റ്റനായി മാറിയിരുന്നു. പിന്നാലെ ഓരോ ഡ്യൂട്ടികള്‍ക്കുമായി ടീമുകളെ തരംതിരിച്ചു. ഇതുപ്രകാരം സൂര്യയും സായ് വിഷ്ണുവും കിച്ചണ്‍ ടീമിലായിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ സൂര്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. തനിക്ക് സായ് വിഷ്ണുവിനൊപ്പം ജോലി ചെയ്യാനാകില്ലെന്നാണ് സൂര്യ പറഞ്ഞത്. കിടിലം ഫിറോസിനോടായിരുന്നു സൂര്യ ആദ്യം മനസ് തുറന്നത്.
എനിക്കത് ബുദ്ധിമുട്ടാണ്. പുള്ളിയുടെ കൂടെ മെന്റലി പറ്റില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. മുറ്റത്ത് വച്ചായിരുന്നു സൂര്യ മനസ് തുറന്നത്. നീയത് അനൂപിന്റെയടുത്ത് പറഞ്ഞിട്ട് പതിയെ അതീന്ന് മാറെന്ന് കിടിലന്‍ സൂര്യയ്ക്ക് ഉപദേശം നല്‍കി. ഇത് സൂര്യ അംഗീകരിച്ചു. പുള്ളിയുടെ കൂടെ നിക്കാന്‍ പറ്റില്ല. വലിയ അടികളിലേക്ക് പോകും. എനിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് സൂര്യ വ്യക്തമാക്കി.
അങ്ങനെയെങ്കില്‍ നമുക്ക് രണ്ടാള്‍ക്കും വെസലില്‍ നിക്കാം. അനൂപിനോട് പറയാം എന്നായി കിടിലം ഫിറോസ് ഇതോടെ അങ്ങനെയാണെങ്കില്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍ വലിയ അടികളിലേക്ക് പോകും. നേരത്തെ നിന്നതല്ലേ, കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ക്കുവരെ അടിയാകും എന്ന് സൂര്യ പറഞ്ഞു. ഈ സമയം അനൂപ് അവിടേക്ക് വന്നു. ഇതോടെ ഫിറോസ് അനൂപിനെ കാര്യം അറിയിച്ചു.
എടാ ഇവള്‍ക്ക് സായിയുടെ കൂടെ കിച്ചണില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇവള്‍ വെസലില്‍ നിക്കട്ടെ. ഞാന്‍ കിച്ചണിലും വെസലിലും നില്‍ക്കാം. എന്നായിരുന്നു ഫിറോസ് പറഞ്ഞത്. സൂര്യും ഈ അഭിപ്രായത്തെ അംഗീകരിച്ചു. താന്‍ അരിഞ്ഞു തരാമെന്നും സൂര്യ അനൂപിനെ അറിയിച്ചു. തുടര്‍ന്ന് ഈ തീരുമാനത്തെ അനൂപ് അംഗീകരിക്കുകയും ചെയ്തു.
തങ്ങളെ സായ് ടാര്‍കറ്റ് ചെയ്യുവെന്നായിരുന്നു നേരത്തെ സൂര്യയും റിതുവും ആരോപിച്ചത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഇവര്‍ തന്നെയാണ് തങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയാണെന്ന് പറയുന്നതെന്നുമായിരുന്നു സായ് വിഷ്ണു നല്‍കിയ മറുപടി.
അതിനിടെ സൂര്യയും കിടിലൻ ഫിറോസും തമ്മിൽ നടന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു അർഹതപ്പെട്ടവർ ജയിക്കണം സായിയെ പോലെയുള്ളവർ ജയിക്കരുത് എന്നാണ് സൂര്യ ഫിറോസിനോട് പറയുന്നത്. ഇതിന് പിന്നാലെ സായ് ആർമി സൂര്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. സായിക്കെതിരെ സൂര്യ പരസ്യമായി തന്നെ രംഗത്ത് എത്തുന്നതോടെ ഇനിയെന്താണ് സംഭവിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍