മോഹൻലാലിനു നല്ല ടൈമിങ്ങാണ്, ഇടി കിട്ടുമെന്ന് പേടിക്കണ്ട, പക്ഷേ സുരേഷ് ഗോപിയും ജഗദീഷും അങ്ങനെയായിരുന്നില്ല; ഫൈറ്റ് സീനുകളെക്കുറിച്ച് തുറന്നു പറഞ്ഞ് കുണ്ടറ ജോണി

വില്ലന്‍ വേഷങ്ങളിലാൽ തിളങ്ങി മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു കുണ്ടറ ജോണി. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം

ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ എം അഭിമുഖത്തിൽ ഫൈറ്റ് സീനുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടൻ.

മമ്മൂട്ടിക്കൊപ്പമാണു കൂടുതൽ സിനിമകളെങ്കിലും മോഹൻലാലിനോടാണ് ഏറ്റവും കൂടുതൽ അടിയുണ്ടായിട്ടുള്ളത്. മോഹൻലാലിനു നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ്. ഇടി കിട്ടുമെന്നു പേടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെയും ജഗദീഷിന്റെയും ഇടി നേരിട്ടു കിട്ടിയിട്ടുണ്ട്. ഷോട്ടെടുക്കുമ്പോൾ ജഗദീഷ് കൂടുതൽ ആവേശത്തിലാകും. അതിനിടെ ടൈമിങ് തെറ്റും ഇടിവീഴും.. പിന്നെ കുറെ സോറി പറയും. സുരേഷ് ഗോപി ആദ്യകാലത്ത് ഫൈറ്റ് ചെയ്യുമ്പോൾ ടൈമിങ് തെറ്റുമായിരുന്നു. ‘സിബിഐ ഡയറിക്കുറിപ്പി’നിടെ കുറെ ഇടി കിട്ടി… പിന്നീട് ‘അണ്ണാ.. അണ്ണാ.. സോറി സോറി’ എന്നു പറഞ്ഞ് പിറകേ വരുമെന്ന് അദ്ദേഹം പറയുന്നു

1979-ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു

Noora T Noora T :