അമ്പിളി ആദിത്യൻ വിഷയം, കളികൾ മാറിമറിയുന്നു! വമ്പൻ ട്വിസ്റ്റിലേക്ക്….. ആ തെളിവുകൾ നിർണ്ണായകം

കഴിഞ്ഞ കുറച്ചു നാളുകളായി താരദമ്പതികളായ ആദിത്യനും അമ്പിളിദേവിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു . അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഏറ്റവും കൂടുതൽ ചർച്ചയായത്.

ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഓരോ ദിവസവും എത്തിയത്. പതിമൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയുമായി അദ്ദേഹം അടുപ്പത്തിലാണെന്ന് ആരോപിച്ച് അമ്പിളി രംഗത്ത് വന്നതോടെ അവര്‍ക്കെതിരെ ആരോപണങ്ങളുമായി ആദിത്യനും എത്തി.

അവസാനം ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും അമ്പിളി ദേവിയുടെ പരാതിയിന്‍മേല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമായിരുന്നു നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പോലീസ് കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

എന്നാൽ ഇപ്പോൾ ഇതാ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ആദിത്യൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു. ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിന് ശേഷമാണ് അമ്പിളീ ദേവി പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ സഹിതമായിരുന്നു കേസ് നൽകൽ. ഈ സാഹചര്യത്തിൽ ആദിത്യനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നാണ് സൂചന.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത് . എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും മറുപടി നൽകിയിരുന്നു. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. ‘ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,’ എന്നുമാണ് ജയൻ പറഞ്ഞത്.

ഈ ആരോപണങ്ങളും പ്രതിരോപങ്ങളും ഉന്നയിക്കുന്നതിനിടയിലാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. തന്റെ പക്ഷത്തെ കാര്യങ്ങൾക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. കൂടാതെ ഈ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടും, ജയൻ വീട്ടിൽ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു. ഈ തെളിവുകളുമായാണ് പോലീസിൽ പരാതി നൽകിയത്

Noora T Noora T :