ഫെമിനിസ്റ്റുകളുടെ കളി കോടതിയിൽ: നാൽ പത്തിമൂന്നാം ഐറ്റമായി ഭാഗ്യലക്ഷ്മിയുടെ ജാമ്യഹർജി പരിഗണിക്കുന്നു

വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാൽപ്പതിമൂന്നാം ഐറ്റമായാണ് പരിഗണിക്കുക
ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു. നാഗരാജിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ രമേശ് നമ്പീശൻ ഹാജരാകും. പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിൽ ചോദ്യം ചെയ്ത് ഗുണ്ട കാറിൽ അനുഗമിച്ചതടക്കമുള്ള ഗൂഡാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാൽ പ്രതികളെ മുൻകൂർ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.

വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹ‍ർജിയിൽ പറയുന്നു.

കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്. യൂട്യൂബറെ മുറിയിൽ കയറി കൈയേറ്റം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തൽക്കാലം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ്.

വിജയ് പി. നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിലേൽപ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും പ്രധാനമായും ഇവർ വാദിക്കുക. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.

കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്ന ശക്തമായ റിപ്പോര്‍ട്ടാണ് തമ്പാനൂര്‍ പോലീസ് എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ജാമ്യം കിട്ടുക പ്രയാസമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒളിവിലുള്ള ഇവരെ ഉടന്‍ തന്നെ പൊക്കുന്നതാണ്. ജാമ്യം കിട്ടിയാല്‍ ഉടന്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് ഇന്നത്തെ ദിനം സജീവമാക്കും. മാത്രമല്ല സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിന് കടന്നത് തങ്ങളുടെ വിജയമായി ചിത്രീകരിക്കുകയും ചെയ്യും. ജാമ്യം കിട്ടിയില്ലെങ്കില്‍ രക്ത സാക്ഷികളായി ഇവര്‍ രംഗത്തു വരും. തങ്ങള്‍ ജയിലില്‍ പോയാലും പുതിയ നിയമം കൊണ്ടു വരാന്‍ കഴിഞ്ഞല്ലോ എന്നും വ്യാഖ്യാനിക്കും.

Noora T Noora T :