സായി അത് പറയരുതായിരുന്നു ! റംസാൻ ചെയ്തത് തെറ്റുതന്നെ! പക്ഷെ… റംസാന്റെ മാമ പറയുന്നതിങ്ങനെ!

ബിഗ് ബോസ് സീസൺ ത്രീയിൽ കഴിഞ്ഞ ഒരാഴ്ച്ചയിട്ട് അപ്രതീക്ഷിത സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റെഡ് കാർഡ് എവിക്‌ഷനിലൂടെ സജ്നയും ഫിറോസും പുറത്തായതോടെ ബിഗ് ബോസ് വീട്ടിൽ അടിയുണ്ടാകില്ല എന്ന് കരുതിയവരെ ഒക്കെ നിരാശപ്പെടുത്തിക്കൊണ്ടായിരുന്നു പിന്നീടുള്ള സംഭവങ്ങൾ ഉണ്ടായത്.

അതിൽ പ്രധാനമായും ഈ ആഴ്ച റംസാനാണ് കൂടുതൽ കണ്ടന്റോടെ മുന്നിട്ടുനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് റംസാൻ ചെരുപ്പെറിഞ്ഞതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. ലാലേട്ടൻ റംസാനെ പുറത്താക്കുമോ ഇല്ലയോ എന്നതാണ് ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത് .

അതേസമയം , റംസാൻ സായിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് റംസാന്റെ മാമനായ ഷമീർ. മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റംസാനെ കുറിച്ചുള്ള അഭിപ്രായം തുറന്നുറഞ്ഞത്. റംസാൻ സായിയെ ചെരുപ്പെറിഞ്ഞതിനെ കുറിച്ചായിരുന്നു ആദ്യം തന്നെ ചോദിച്ചത്. അപ്പോൾ തന്നെ റംസാൻ ചെയ്തത് തെറ്റുതന്നെയെന്ന് ഷമീർ പറയുന്നു.

റംസാൻ ചെയ്തത് ശരിക്കും തെറ്റാണ് , അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല.പക്ഷെ അത് ആ ഗെയിം സ്പിരിറ്റിൽ എടുത്താൽ മതി . അവൻ തന്നെ പറയുന്നുണ്ട് കൈയിൽ നിന്നും സ്ലിപ് ആയിപ്പോയതാണെന്ന്. എല്ലാവരും പ്രൊവോക്ക് ചെയ്യുകയാണല്ലോ.. അതാണല്ലോ ഗെയിം. പക്ഷെ റംസാൻ അത് ഫ്രൊന്റിലേക്ക് ഇട്ടപ്പോൾ കുറച്ചു സ്പീഡ് കൂടിപ്പോയി. അതേസമയം , ചെയ്തത് തെറ്റാണെന്ന് മനസിലാക്കി അവൻ അപ്പോൾ തന്നെ ക്ഷമ പറയുന്നുമുണ്ട്.

ഇതിന്റെ പേരിൽ റംസാനെ പുറത്താക്കാൻ ആണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് സായിയെയും മണിക്കുട്ടനെയുമാണെന്നും റംസാന്റെ മാമ കൂട്ടിച്ചേർത്തു. ഒരു വീക്കിലി ടാസ്കിൽ സായി സജ്നയെ അടിച്ചതും ഒരു ക്യാപ്റ്റൻസി ടാസ്കിൽ മണിക്കുട്ടൻ പൊളി ഫിറോസിനെ കടിച്ചതും ചൂണ്ടിക്കാട്ടിയാണ് റംസാന്റെ മാമ ഇത്തരത്തിൽ പറഞ്ഞത്.

ഋതുവും റംസാനും തമ്മിലുള്ള ബന്ധത്തെ സംശയിക്കുന്നവർക്കും റംസാന്റെ മാമന് കൊടുക്കാൻ മറുപടിയുണ്ട്. ഈ കാലത്തും ഒരു ആൺ സുഹൃത്തിനെയും പെൺ സുഹൃത്തിനെയും കാണുമ്പോൾ അത് പ്രണയമാണെന്ന് തെറ്റുധരിക്കുന്നത് ശരിയല്ല. സായിയാണ് അവരുടെ സൗഹൃദത്തെ പ്രണയമാക്കിത്തീർക്കാൻ ശ്രമിക്കുന്നത്. നീളം കൂടിപ്പോയതാണോ നിന്റെ പ്രശ്നം എന്ന് ചോദിക്കുമ്പോൾ പോലും സായിയെ കാണുന്ന പോലെ യ്തണയാണ് എനിക്ക് റിതു എന്നും റംസാൻ ബിഗ് ബോസ് വീട്ടിൽ പറഞ്ഞിട്ടുണ്ട്.

നാട്ടുകൂട്ടം ടാസ്കിനു ശേഷം സായി ആർമി റംസാന്റെ കുടുംബത്തിനെതിരെ നടത്തുന്ന സോഷ്യൽ മീഡിയ അക്രമത്തെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. റംസാന്റെ പല പോസ്റ്റുകൾക്ക് താഴയും വളർത്തുദോഷമെന്നും മറ്റും പറഞ്ഞ് വളരെ മോശമായ പാദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കാറുണ്ട്. അതേസമയം ബിഗ് ബോസ് ഷോയെ വെറുമൊരു ഗെയിം ആയി മാത്രമാണ് തങ്ങൾ കാണുന്നതെന്നും അതിനപ്പുറം വ്യക്തിഹത്യ നടത്താൻ ഉപയോഗിക്കില്ലെന്നും ഷമീർ പറയുന്നു.

സായി കഴിഞ്ഞ വീക്കിലി ടാസ്കിൽ റംസാനെ കുറിച്ച് പറഞ്ഞ വാക്കുകൾ കുടുംബത്തെ ഏറെ വേദനിപ്പിച്ചതായും, പറഞ്ഞു. നാട്ടുകൂട്ടം ടാസ്കിൽ റംസാൻ സ്ത്രീയെ ഒരു ശരീരം മാത്രമായിട്ടാണ് കാണുന്നത് എന്ന തരത്തിൽ സായി ആരോപിച്ചിരുന്നു. എന്നാൽ നിരവധി വേദികളിൽ പെൺകുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച റംസാനെ അത്തരത്തിൽ പറയേണ്ട ഒരു കാര്യവുമില്ല. എല്ലാവരും അവനെ മകനെ പോലെയും സഹോദരനെ പോലെയുമാണ് കാണുന്നതെന്നും റംസാന്റെ മാമ പറഞ്ഞു.

ABOUT BIGG BOSS EXCLUSIVE

Safana Safu :