ചങ്കിടിപ്പോടെ ഭാഗ്യലക്ഷ്മി! ഹൃദയം തകർന്ന് ദിയ സന.. പേടിച്ചരണ്ട് ശ്രീലക്ഷ്മി! എന്തും സംഭവിക്കാവുന്ന 24 മണിക്കൂർ! ജാഗ്രതയോടെ പോലീസ്

യൂട്യൂബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള ഹൈക്കോടതി വിധി നാളെ പരിഗണിക്കും. 24 മണിക്കൂറുകള്‍ നിര്‍ണായകമാണ്. തമ്പാനൂര്‍ പോലീസ് അറസ്റ്റിലേക്ക് തന്നെയാണ് നീങ്ങുന്നത്. കോടതിയുടെ ഒരു വാക്ക് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്.

ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച് തമ്പാനൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണ്.ആക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികൾ ലോഡ്ജിലേക്ക് പോയത്. വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ എത്താൻ വിജയ് നിർദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ഭാഗ്യലക്ഷ്മി മുമ്പ് പറഞ്ഞത്. താനും വെമ്പായം സ്വദേശിനി ദിയ സനയും, കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് പി നായർ അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാൽ മുൻകൂർ ജാമ്യം നൽകണം.’ എന്നാണ് ഭാഗ്യലക്ഷ്മി ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതോടെയാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതില്‍ അപേക്ഷ നല്‍കിയത്. കോടതി നേരത്തെ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഈ കേസാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്.

ജാമ്യം ലഭിക്കാത്ത മോഷണ കുറ്റം അടക്കമുള്ള കേസാണ് ചുമത്തിയിരിക്കുന്നത്. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പോലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പോലീസ് നിലപാട് കടുപ്പിക്കുന്നത്. കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്.

മുൻകൂർ ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങളായ ഭാവന , മഞ്ജു വാര്യർ , രഞ്ജി പണിക്കർ എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

Noora T Noora T :