മോഹൻലാലിന് പിന്നാലെ കോവിഡ് വാക്‌സിൻ എടുത്ത് ദിലീപ്; ചിത്രം വൈറലാകുന്നു

മോഹൻലാലിന് പിന്നാലെ കോവിഡ് വാക്‌സിൻ എടുത്ത് നടൻ ദിലീപ്. കൊച്ചി സ്വകാര്യ ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്. നടൻ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ വിവിധ ദിലീപ് ഫാൻസ് പേജുകളിലൂടെ വൈറൽ ആവുകയാണ് ഇപ്പോൾ.

ദിലീപിന്റെ കുശലം അന്വേഷിച്ച് ആരാധകരും എത്തുന്നുണ്ട്. ദിലീപ് ഏട്ട എങ്ങനുണ്ട് ക്ഷീണം ഉണ്ടോ ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളും ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്.

മോഹൻലാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. ‘കൊ വാക്സിൻ എടുക്കേണ്ടത് നമ്മുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാ ജനങ്ങളും സർക്കാർ നിർദ്ദേശമനുസരിച്ച് വാക്സിനെടുക്കക്കണം’, എന്ന സന്ദേശവും അദ്ദേഹം പങ്ക് വച്ചിരുന്നു.

രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് മോഹൻലാൽ വാക്‌സീൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്. മാർച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ പ്രതിരോധ വാക്‌സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്.

Noora T Noora T :