വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്; പരിഹാസ ട്വീറ്റുമായി കങ്കണ

രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ പരിഹാസ ട്വീറ്റുമായി കങ്കണ. വാക്‌സീനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്‌സീന്‍ ആവശ്യമായി വന്നുവെന്ന് കങ്കണ പറയുന്നു.

‘വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്. അന്ന് നിങ്ങള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.’ കങ്കണ ട്വീറ്റ് ചെയ്തു.

അതെ സമയം തന്നെ കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന് പറഞ്ഞ് കങ്കണ എത്തിയിരുന്നു. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു.

‘രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’–കങ്കണ പറഞ്ഞു.

അതിനിടെ, കങ്കണയുടെ വാദത്തിനെതിരെ കൊമേഡിയൻ സനോലി ഗൗർ രംഗത്തെത്തി. രംഗോലി ചന്ദൽ, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം പറയുന്നതെന്ന് സനോലി പറയുന്നു.

Noora T Noora T :