അവളുടെ പ്രണയം ആത്മാർത്ഥമാണെങ്കിൽ അത് സംഭവിക്കും! എല്ലാവരെയും ഞെട്ടിച്ച് കൊണ്ട്മണിക്കുട്ടൻ! മൂടിവച്ച ആ രഹസ്യം

ബി​ഗ് ബോസ് മലയാളം സീസൺ മൂന്ന് സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ സീസൺ തുടങ്ങിയതു മുതൽ മുഴങ്ങികേട്ട കാര്യമാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം.

ഇപ്പോഴിതാ ഈ പ്രണയത്തെ നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിൽ ആയുധമാക്കിയിരിക്കുകയാണ് എതിരാളികൾ. കലിം​ഗ നാട്ടുകാരാണ് മണിക്കുട്ടനെതിരെ ആരോപണവുമായി എത്തിയത്.

‘പേടിതൊണ്ടനായ സ്ത്രീ വഞ്ചകൻ‘ എന്നാണ് മണിക്കുട്ടനെതിരായ ആരോപണം. പിന്നാലെ ചോദ്യ പീഠത്തിൽ നിന്ന മണിയോട് കിടിലം ഫിറോസാണ് ആദ്യം ചോദ്യം ചോദിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ നോമിനേഷനിൽ സൂര്യയെ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തതിനെ പറ്റിയാണ് ഫിറോസ് ചോദിച്ചത്. ‘

സൂര്യയോടുള്ള ബഹുമാനം എത്രയോ വട്ടം ഞാൻ ഇവിടെ പറഞ്ഞതാണ്. ലാലേട്ടനും കണ്ടിട്ടുള്ളതാണ്. ഇന്നത്തെ എന്റെ സുഹൃത്തിനോട് നാളെ എനിക്ക് പ്രണയം ഉണ്ടാവില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? അവളുടെ പ്രണയം ആത്മാർത്ഥമാണെങ്കിൽ നൂറല്ല, ആയിരം ദിവസം വരെ അവൾ എന്നോടൊപ്പം നിക്കും‘ എന്നാണ് മണിക്കുട്ടൻ നൽകിയ മറുപടി.

പിന്നാലെ കലിം​ഗ നാട്ടിലെ എല്ലാവരും മണിക്കുട്ടനെതിരെ ആരോപണങ്ങൾ ഉയർത്തി. സൂര്യക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് നോബി തന്നോട്ട് പറഞ്ഞെന്നും മണിക്കുട്ടൻ പറയുന്നു. ഇത്രയും കാലം ആയിട്ടും സൂര്യയോട് താൻ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മണിക്കുട്ടൻ പറയുന്നു. സൂര്യയെ പത്ത് ആഴ്ചയായി ഇമോഷണലി യൂസ് ചെയ്യുകയാണ് മണി ചെയ്തതെന്നായിരുന്നു റംസാന്റെ ആരോപണം. പിന്നാലെ ടാസ്ക്കിന്റെ സമയം കഴിയുകയും ബസർ മുഴങ്ങുകയുമായിരുന്നു. തുടർന്ന് വീടിനകത്ത് എത്തിയ സൂര്യയെ മണിക്കുട്ടൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നുമുണ്ട്. സൂര്യയെ തളർത്താനാണ് അവർ ശ്രമിക്കുന്നതെന്നും താരം പറയുന്നു.

അതെ സമയം തന്നെ കഴിഞ്ഞ ദിവസം സൂര്യ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മണിക്കുട്ടൻ എത്തിയിരുന്നു. സൂര്യയോടുള്ള അനിഷ്ടം മണിക്കുട്ടൻ വീണ്ടും പ്രകടിപ്പിച്ചിരുന്നു .


ഫറോസിന് മറുപടി കൊടുക്കുമ്പോഴാണ് സൂര്യയെ മോർണിംഗ് ആക്ടിവിറ്റിയിലേയ്ക്ക് വലിച്ചിട്ടത്. ബിഗ് ബോസ് ഹൗസിൽ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്ന മത്സരാർഥി ആരാണ് എന്ന് നിർദ്ദേശിക്കുന്ന ടാസ്ക്കിനെ തുടർന്ന് നടന്ന സംസാരത്തിലാണ് സൂര്യയുടെ പേര് വലിച്ചിട്ടത്. ഹൗസിൽ എതിരാളിയാണെന്ന് കണ്ണും അടച്ച് വിശ്വസിക്കുന്ന മത്സരാർഥിയാണ് കിടിലൻ ഫിറോസ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. പിന്നീട് ഇതിനെ കുറിച്ച് ഹൗസിൽ വലിയ സംസാരം നടന്നനിരുന്നു, ഇതിനിടയിലേയ്ക്കാണ് സൂര്യയുടെ പേര് മണിക്കുട്ടൻ പരാമർശിച്ചത്.

മണിക്കുട്ടന്റെ പ്രജയായ 11പേർ എന്ന് പ്രയോഗം കിടിലൻ ഫിറോസ് ടാസിക്കിൽ ഉപയോഗിച്ചിരുന്നു. ഇത് മറ്റുള്ളവരെ അസ്വസ്ഥതരാക്കിയിരുന്നു. പ്രജകളെ കൂടെ കൂട്ടുക എന്നത് തന്റെ ഉദ്ദ്യേശമല്ലെന്ന് പറഞ്ഞുകൊണ്ടാണ് സൂര്യയുടെ പ്രണയത്ത കുറിച്ച് മണിക്കുട്ടൻ പറഞ്ഞത്.

ഇവിടെ എല്ലാവരും വ്യക്തികളാണ്. ഞാന്‍ പ്രജകളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സൂര്യയുടെ കാര്യം പറയാം. വന്ന ദിവസം തൊട്ട് ഉള്ളതാണ് എനിക്ക് സൂര്യയോട് ഇപ്പോഴും ഉള്ളത്. ഇവിടെ നില്‍ക്കാനായി ഞാനല്ലാതാവാന്‍ എനിക്ക് പറ്റില്ല. പ്രണയം, ഇല്ലാത്ത ഒരു വികാരം എനിക്ക് ഉണ്ടാക്കാന്‍ പറ്റില്ല. എനിക്ക് ആ കുട്ടിയോട് റെസ്‍പെക്റ്റ് ഉണ്ട്. നിങ്ങള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പബ്ലിക് ആയിട്ട് പറയുന്നില്ല. എനിക്കു തന്ന സമ്മാനങ്ങള്‍ പബ്ലിക് ആയിട്ട് കാണിക്കുന്നില്ല. അതുപോലും ഞാന്‍ റെസ്പെക്റ്റ് ചെയ്യുന്നുണ്ട്. പ്രജയെ ചേര്‍ക്കണമെങ്കില്‍ എനിക്ക് അവിടുന്നേ തുടങ്ങാമായിരുന്നു. അതിന് എനിക്ക് താല്‍പര്യമില്ല എന്ന് മണിക്കുട്ടന്‍ പറഞ്ഞു. മണിക്കുട്ടന്റെ ഈ പ്രതികരണം സൂര്യയെ അസ്വസ്ഥയാക്കിയിരുന്നു.

മോഹൻലാലിന്റെ മുന്നിൽ വെച്ച് തനിക്ക് ഇവിടെ ഒരു പ്രണയമുണ്ടെന്ന് സൂര്യ വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് മണിക്കുട്ടനോടും മറ്റുള്ളവരോടും അത് തുറന്നു പറയുകയും ചെയ്തു. സൂര്യയുടെ പ്രണയത്തിന് മുന്നിൽ മൗനം പാലിക്കുകയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ സൂര്യയോട് ഇഷ്ടമാണെന്നോ അല്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു. മത്സരം കഴിയട്ടെ എന്ന നിലപാടിലായിരുന്നു നടൻ. എന്നാൽ തന്റെ പ്രണയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സൂര്യ.

Noora T Noora T :