സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്! വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല

നടിയും ഡബ്‌ള്യു സി സി അംഗവുമായ രേവതി സമ്പത്ത് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. കൃത്യമായ സമയത്ത് തൻ്റെ നിലപാടുകൾ തുറന്ന് സംസാരിക്കാൻ രേവതി തയ്യാറാകാറുണ്ട്. തനിക്ക് നേർക്കുണ്ടാകുന്ന സൈബറാക്രമണങ്ങൾക്കും രേവതി മറുപടി നൽകാറുണ്ട്

വനിതാ ശിശുക്ഷേമ വകുപ്പിന്റെ ക്യാംപയിന് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. നിരവധി പോസ്റ്റുകളും സോഷ്യൽ വഴി വൈറൽ ആകുന്നുണ്ട്. ഇപ്പോൾ ഇതാ അതിൽ നടി രേവതി സമ്പത്ത് പങ്ക് വച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയം.

രേവതി കുറിച്ചത് ഇങ്ങനെയാണ്

സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്…

വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല… പലരും ബ്രോക്കർമാരായി മാറും… അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന മട്ടിൽ കുറേയെണ്ണം ഇറങ്ങും… ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തിൽ കെട്ടിയില്ലെങ്കിൽ അവൾ പോകു കേസും എന്തോ പ്രശ്നമുള്ള ആളുമാകും;

Noora T Noora T :