പൂരം ജനക്കൂട്ടമില്ലാതെ നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ജനങ്ങള്‍ പൂരത്തിനെതിരെ ഉയര്‍ത്തിയ ശബ്ദമാണ്; പാർവതി

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതു ജനത്തെ ഒഴിവാക്കി തൃശൂര്‍ പൂരം ചടങ്ങായി മാത്രമായി നടത്താന്‍ തീരുമാനിച്ചതില്‍ സന്തോഷം അറിയിച്ച് നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

പൂരം ജനക്കൂട്ടമില്ലാതെ നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ജനങ്ങള്‍ പൂരത്തിനെതിരെ ഉയര്‍ത്തിയ ശബ്ദമാണെന്ന് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചവര്‍ക്കും, സോഷ്യല്‍ മീഡിയയില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വതി നന്ദി അറിയിച്ചു.

കോവിഡ് വ്യാപിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയവരില്‍ ഒരാളാണ് പാര്‍തിയും. പൂരമല്ല വേണ്ടത് അല്‍പമെങ്കിലും മനുഷത്വമാണെന്ന് കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.

പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പൂരം ചടങ്ങായി മാത്രമെ നടത്തു എന്ന തീരുമാനം എടുത്തത്. അതിന് പുറമെ ചമയ പ്രദര്‍ശനവും പകല്‍പ്പൂരവും ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും ചുരുക്കും.

Noora T Noora T :