ശ്രദ്ധ കവർന്ന ആഭരങ്ങൾ; ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം; ആഭരങ്ങൾ പരിചയപ്പെടുത്തി ഉത്തര ഉണ്ണി

ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ് ഉത്തര ഉണ്ണി വിവാഹിതയായത്.

ബിസിനസുകാരനായ നിതീഷാണ് വരൻ. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും കൊവിഡ് മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു

വിവാഹത്തിന് ​ അണിഞ്ഞ ആഭരണങ്ങളും സാരിയുമെല്ലാം ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു. ഇപ്പോഴിതാ, തന്റെ വിവാഹവസ്ത്രങ്ങളും വിവാഹത്തിന് താനണിഞ്ഞ സ്പെഷൽ ആഭരണങ്ങളും ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് ഉത്തര.

ആമാടക്കൂട്ടം മാല, നാഗ വംഗി (സർപ്പ വംഗി), നാഗത്തളകൾ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളിൽ ഏറെ ശ്രദ്ധ കവർന്നത്. തന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല തലമുറകൾ കൈമാറി തന്നിലേക്ക് എത്തിയതാണെന്നാണ് ഉത്തര പറയുന്നു.

നാഗ വംഗിയും നാഗത്തളയും അമ്മ ഉത്തര ഉണ്ണി പ്രത്യേകം പറഞ്ഞ് നാഗപ്പടം തന്റെ ഭർത്താവിന്റെ അമ്മയുടെ സമ്മാനമായിരുന്നുവെന്നും ഉത്തര പറയുന്നു. ഭർത്താവിന്റെ അമ്മ വിവാഹത്തിന് അണിഞ്ഞ ആ ആഭരണം കൈമാറി ഉത്തരയിലേക്കും എത്തുകയായിരുന്നു. പഴമയുടെ പ്രൗഢി ഓർമിപ്പിക്കുന്ന ആഭരണങ്ങൾ ആരാധകരിലും കൗതുകമുണർത്തുകയാണ്.

ഭരതനാട്യം നര്‍ത്തകിയായ ഉത്തര ‘വവ്വാല്‍ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :