ചമ്മി നാറി റംസാനും റിതുവും !ഡിമ്പലും നോബിയും തകർത്തു!

ബിഗ് ബോസ് സീസൺ ത്രീയുടെ തുടക്കം മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയത് ആര് ആരെയൊക്കെ പ്രണയിക്കുമെന്നതാണ്. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ചുവട് പിടിച്ച് മത്സരാർത്ഥികളും ലവ് സ്ട്രാറ്റജി കൊണ്ടുവന്നിരുന്നു. അത്തരത്തിൽ നിരവധി ജോഡികൾ ഇതിനോടകം തന്നെ ചർച്ചയായിരുന്നു.

വൈൽഡ് കാർഡ് എൻട്രി വഴി ഏയ്ഞ്ചൽ വന്നതോടെയാണ് സീസൺ ത്രീയിൽ പ്രണയ ചർച്ചകൾ തുടങ്ങിയത്. പക്ഷെ പിന്നെ റിതു റംസാൻ തമ്മിലുള്ള വ്യത്യസ്തമായ കൂട്ടുകെട്ട് പല ഗോസ്സിപ്പുകൾക്കും വഴിവച്ചു. അതോടെ ബിഗ് ബോസ് വാർത്തകളിൽ നിറഞ്ഞത് പ്രണയം ആര് ആരൊക്കെ തമ്മിൽ എന്ന് പറഞ്ഞായിരുന്നു.

പിന്നീട് പ്രണയ സ്ട്രാറ്റജി കൂടുതൽ കൊഴുത്തത് സൂര്യയുടെയും മണിക്കുട്ടന്റെയും പ്രണയ വർത്തകളിലൂടെയാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചു നിൽക്കുമ്പോൾ തന്നെയാണ് റിതു റംസാൻ കൂട്ടുകെട്ട് ബിഗ് ബോസ് വീട്ടിൽ വീണ്ടും ചർച്ചയാകുന്നത്.

കഴിഞ്ഞ എപ്പിസോഡിൽ ഡിമ്പലും നോബിയും ചേർന്നാണ് റിതുവിന്റെയും റംസാൻറെയും കാര്യം വീണ്ടും ചർച്ചയാക്കിയത്. നല്ല അസ്സലായിട്ട് രണ്ടാളും തേച്ചൊട്ടിച്ചിരിക്കുകയാണ്. അതായത് ബിഗ് ബോസ് കൊടുത്ത ഒരു ടാസ്ക് ഉണ്ടായിരുന്നു.ആ ടാസ്കിൽ ഒരു ബൗളിൽ നിറയെ ചീട്ടുണ്ടാകും ,. അതിൽ ഓരോ പാട്ടുകളാണ് എഴുതിയിരിക്കുന്നത് , ആ പാട്ടിന് യോജിക്കുന്ന മത്സരാർത്ഥി ആരെന്നും അതിനുള്ള കാരണവും പറയുക എന്നതാണ് ടാസ്ക്.

അതിൽ ഡിമ്പലിന് കിട്ടിയ സോങ് റോൾ മോഡൽസ് എന്ന സിനിമയിലെ തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ,, എന്നതാണ് . ഡിമ്പൽ അത് ഡെഡിക്കേറ്റ് ചെയ്തത് ആണ് രസം.. പൊതുവെ ഡിമ്പലിന് ഒട്ടും ഇഷ്ടമല്ലാത്ത മത്സരാർഥിയാണ് റിതു. ഏതായാലും എല്ലാം കൂടി ചേർത്താണ് സോങ് ഡെഡിക്കേറ്റ് ചെയ്തത്.

റംസാനുമായിട്ടുള്ള പ്രണയം ചീറ്റിപ്പോയി എന്നാണ് ഋതുവിനെ കുറിച്ച് ഡിമ്പൽ പറഞ്ഞത്. ബട്ട് റിതു വിട്ടുകൊടുത്തില്ല. അവർക്കിടയിലുള്ളത് നല്ല സൗഹൃദം മാത്രമാണെന്ന് പറയുന്നുണ്ട്. ഇവിടെ ഒന്നുമില്ല അവർ നല്ല കൂട്ടുകാർ മാത്രമാണ് എന്നൊക്കെ നമുക്കും അറിയാം… പക്ഷെ ഇത് ഗെയിം സ്റ്റാർറ്റജി അല്ലെന്ന് പറയാൻ സാധിക്കില്ല…

എപ്പിസോഡിൽ കാണിക്കുന്നതിൽ കൊടുത്താൽ ഹോട്സ് സ്റ്റാറിൽ കാണിക്കുന്നുണ്ട്. അതിൽ നിന്നും നമുക്ക് വ്യക്തമാണ് ഇതിൽ ഗെയിം സ്ട്രാറ്റജി ഉണ്ട്. പിന്നീട് നോബി ആണ് മിന്നിച്ചത്…അവൾ വേണ്ട്ര ഇവൾ വേണ്ട്ര എന്ന നമ്മുടെ അടിപൊളി സോങ് അത് റംസാന് വേണ്ടി പടിയിട്ട്, ഋതുവിനെ ആണ് നോക്കിയത്.

ഇനി ഇവിടെ എന്റെ അഭിപ്രായം പറഞ്ഞാൽ റിതു പൊതുവെ ഒരു ആറ്റിട്യൂട് ഉള്ള എല്ലാ കാര്യങ്ങളെയും നിക്ഷപക്ഷമായി തന്നെ എടുക്കുന്ന വ്യക്തിയായാണ്. എന്നാൽ, റംസാന്റെ കൂടെയുള്ള പൊക്കാണ് റിതുവിന് തിരിച്ചടിയായിക്കൊണ്ടിരിക്കുന്നത്. റംസാൻ റിതുവിന്റെ ഒപ്പം നിൽക്കുന്നതും വെറുതെയാണ് എന്ന് മുൻപേ ഒരു എപ്പിസോഡിൽ കാണിച്ചതാണ്. ഏതായാലും ഇത്രയും ചർച്ചയായ സ്ഥിതിക്ക് റിതു ന്യായീകരിചു പിടിച്ചുനിൽക്കുമോ അതോ റംസാനിൽ നിന്നും അകന്ന് നിൽക്കുമോ എന്ന് കണ്ടറിയാം..

about bigg boss

Safana Safu :