വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചു; അനാവശ്യം പറഞ്ഞാൽ ചോര തിളയ്ക്കുമെന്ന് ബോളിവുഡ് നടി മന്ദിരാ ബേദി

വളര്‍ത്തുമകള്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി മന്ദിരാ ബേദി.

വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചെങ്കിലും തന്റെ മകളെ കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാല്‍ ചോര തിളയ്ക്കും എന്ന് മന്ദിര പറയുന്നു.

ഇതുപോലെ അധിക്ഷേപം നടത്തിയ ഒരാളുടെ അക്കൗണ്ട് സൈബര്‍ സെല്‍ വഴി പൂട്ടിച്ച കാര്യവും മന്ദിര പറഞ്ഞു. വളരെ രൂക്ഷമായ ഭാഷയില്‍ ചില പോസ്റ്റുകള്‍ക്ക് മന്ദിര മറുപടി നല്‍കുകയും ചെയ്തു.

2020 ജൂലൈ 28 നാണ് മന്ദിര ബേദിയും ഭര്‍ത്താവും താര എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്.സോഷ്യല്‍ മീഡിയയിലൂടെ മകളുടെ നിറവും മറ്റും ചൊല്ലി ആക്ഷേപിക്കുകയാണ് ചിലര്‍. ‘തെരുവിലെ കുഞ്ഞ്’, ‘സ്ലംഡോഗ്’ എന്നൊക്കെയാണ് കമന്റുകള്‍. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മന്ദിര പ്രതികരണവുമായി എത്തിയത്

Noora T Noora T :