മലയാള സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ടൈറ്റില്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് നന്ദി എഴുതിക്കാണിക്കുന്നതിനെതിരെ പ്രശസ്ത സംഗീതജ്ഞന് ടി.എം. കൃഷ്ണ.. ട്വിറ്ററിലാണ് അദ്ദേഹം സംവാദത്തിന് തുടക്കമിട്ടത്.
സിനിമ തുടങ്ങുന്നതിന് മുൻപ് താരങ്ങള്‍, സഹപ്രവര്‍ത്തകര്‍, ഫാന്‍സ് അസോസിയേഷനുകള്‍ തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ട് ഈ ലിസ്റ്റില്‍. ഇത്രയും നീണ്ട ഒരു നന്ദിപ്രകടനം എന്തിനാണെന്ന് ചോദിക്കുകയാണ് അദ്ദേഹം

മലയാളി ട്വിറ്റര്‍ ഉപയോക്താക്കളോടാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുന്‍പ് എന്തിനാണ് ഇത്രയധികം പേര്‍ക്ക് നന്ദി പറയുന്നത്?’- ടി.എം.കൃഷ്ണ കുറിച്ചു.
നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. ഇത് നിലനില്‍പ്പിന് വേണ്ടിയുള്ള തന്ത്രമാണെന്നാണ് ചിലര്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് വെള്ളമോ പോപ്പ്കോണോ വാങ്ങിക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.