ഡിപ്രഷന്‍ വരുമ്പോൾ ആ മാർഗം ഞാൻ സ്വീകരിക്കും; പലർക്കും ഇതൊരു തമാശയായി തോന്നാം!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. ഒരുപിടി മികച്ച ഗാനങ്ങളാൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇപ്പോൾ ഇതാ തനിക്ക് ഉണ്ടാകുന്ന ഡിപ്രഷന്‍ എങ്ങനെ പരിഹരിക്കുമെന്നതിന് മറുപടി പറയുകയാണ് ഗായിക മഞ്ജരി. വിഷമം വരുമ്ബോള്‍ താന്‍ കാണുന്ന മലയാള സിനിമകളെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മഞ്ജരി വ്യക്തമാക്കുന്നു.

‘ഡിപ്രഷന്‍ വരുമ്ബോള്‍ ഞാന്‍ കോമഡി സിനിമകള്‍ കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും. ഹ്യൂമര്‍ പറയാന്‍ ഇഷ്ടപ്പെടുന്നതും ഹ്യൂമര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ശരിക്കും ഞാന്‍ കിലുക്കാംപെട്ടിയിലെ പോലെ സംസാരിക്കുന്ന ആളാണ്. പക്ഷേ പലരും പറയും മഞ്ജരി അധികം സംസാരിക്കില്ലെന്ന്. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക്‌ മാത്രമേ അതറിയുകയുള്ളൂ. ഡിപ്രഷന്‍ വരുമ്ബോള്‍ ഞാന്‍ ഷോപ്പിംഗിന് പോകാറുണ്ട്. സിനിമ കാണാറുണ്ട്. ഷോപ്പിംഗ്‌ താല്‍ക്കാലിക ആശ്വാസമാണ്. അത് പോലെ മഴയുടെ ചില ഗാനങ്ങള്‍ കേള്‍ക്കും. അത് പോലെ ഡാന്‍സ് ചെയ്യും.

സലിം കുമാറിന്റെയും, ഇന്നസെന്റ് അങ്കിളിന്റെയുമൊക്കെ മുഖം സ്ക്രീനില്‍ കാണുമ്ബോഴേ ഒരു സന്തോഷമാണ്. വിഷമം വരുമ്ബോള്‍ ഞാന്‍ കാണുന്ന ചില സിനിമകളാണ് ‘കിളിച്ചുണ്ടന്‍ മാമ്ബഴവും’, ‘സിഐഡി മൂസ’യും ‘ചൈന ടൌണും’, ‘പാണ്ടിപ്പട’യുമെല്ലാം. ഡ്രൈവ് ചെയ്യാനും കാറുകളോടും വല്ലാത്ത പ്രേമമാണ്. ഇപ്പോള്‍ കയ്യില്‍ ഇരിക്കുന്ന കാര്‍ സ്കോഡയാണ്. വാങ്ങാന്‍ ആഗ്രഹമുള്ള കാര്‍ ലാന്‍ഡ് റോവറാണ്. കോവിഡ് പോകാതെ അതൊന്നും നടക്കില്ല’. മഞ്ജരി പറയുന്നു.

Noora T Noora T :