ഇന്ത്യയില്‍ ആദ്യമായി നായ, നായകനും, വില്ലനുമായി അഭിനയിക്കുന്നു; പുതിയ ചിത്രവുമായി വിജയ്‌ ബാബു

ഫ്രൈഡേ ഫിലിംഹൗസിന്‍്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച്‌, ദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാലാട്ടി. ഈ ചിത്രത്തിന്‍്റെ തുടക്കം ഇന്ന് കൊച്ചിയില്‍ നടന്നു.

ഇന്ത്യയില്‍ ആദ്യമായി നായ, നായകനും, വില്ലനുമൊക്കെയായി അഭിനയിക്കുന്ന തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമാണിത്.

നാല് പട്ടികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ നാല് കഥാപാത്രങ്ങളെയാണ് പട്ടികള്‍ അവതരിപ്പിക്കുന്നത്

Noora T Noora T :