‘ഇഷ്കിന്റെ തെലുങ്ക് റിമേക്കില്‍ അടാർ ലവ് നായിക ; ട്രെയ്‌ലര്‍ പുറത്ത്

ഒരു അഡാർ ലൗ’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ആ ഗാനത്തിലൂടെ പ്രിയയ്ക്ക് വിവിധ സിനിമാ ഇൻഡസ്ട്രികളിൽ നിന്നായി നിരവധി ഓഫറുകളാണ് ലഭിച്ചത്.

മലയാളത്തിൽ പിന്നീട് സിനിമകളിൽ സജീവമാകാതിരുന്ന പ്രിയ ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിൽ അഭിനയിച്ചു. കന്നഡയിൽ വിഷ്ണുപ്രിയ എന്ന സിനിമയുടേയും ഭാഗമായി.

ഇപ്പോഴിതാ, ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായി എത്തിയ ഇഷ്‌ക് എന്ന ചിത്രത്തിന്റെ തെലുങ്കു റിമേക്കിന്റെ ട്രെയ്‌ലര്‍ റിലീസ് ആയി. ചിത്രത്തില്‍ നടി പ്രിയ പ്രകാശ് വാര്യറാണ് നായികയായി എത്തുന്നത്. ആന്‍ ശീതള്‍ അവതരിപ്പിച്ച വേഷമാണ് താരം ചെയ്യുന്നത്.

ഷെയിന്‍ നിഗത്തിന്റെ കഥാപാത്രത്തെ തേജ സജ്ജയാണ് അവതരിപ്പിക്കുന്നത്. തെലുങ്കിലും ഇഷ്‌ക് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. എസ് എസ് രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 23ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും. സാം കെ നയിഡു ഛായാഗ്രഹണം. എഡിറ്റിങ്ങ് വാര പ്രസാദ്. സംഗീതം മഹതി സ്വര സാഗര്‍

About priya warrior

Safana Safu :