ബിഗ് ബോസ് ഹൗസിൽ വലിയ പുറത്താക്കലുകൾക്കു ശേഷം ലാലേട്ടനുമൊത്തുള്ള വിഷു ആഘോഷമായിരുന്നു നടന്നത് . പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലുമപ്പുറം രസകരമായ പരിപാടികളാണ് നടന്നത് . മുണ്ടും ജുബ്ബയും, സെറ്റ് സാരിയുമൊക്കെ ഉടുത്താണ് മല്‍സരാര്‍ത്ഥികള്‍ ലാലേട്ടന് മുന്‍പില്‍ എത്തിയത്.
വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ ഇന്ന് ഷോ ആരംഭിച്ചത്. പിന്നാലെ കുടുംബാംഗങ്ങളും, ബിഗ് ബോസും മല്‍സരാര്‍ത്ഥികള്‍ക്കും ലാലേട്ടനും വിഷു ആശംസകള്‍ നേര്‍ന്ന് എത്തി. വിഷു ആഘോഷത്തിന് പുറമെ ബിഗ് ബോസിന്‌റെ അറുപതാമത്തെ എപ്പിസോഡ് കൂടിയായിരുന്നു ഇന്നലെ കഴിഞ്ഞത്. ഇനി നാൽപ്പത് ദിവസങ്ങൾ മാത്രമേ മത്സരാർത്ഥികൾക്ക് മുന്നിലുള്ളൂ.
ഇപ്പോഴിതാ പതിവുപോലെ ബിഗ് ബോസിന്‌റെ വിഷു എപ്പിസോഡിനെ കുറിച്ച് നടി അശ്വതിയുടെ കുറിപ്പ് വന്നിരിക്കുകയാണ് . ഇന്നത്തെ വിഷു എപ്പിസോഡിലെ എല്ലാം വളരെ നന്നായെന്ന് കുറിച്ചുകൊണ്ടാണ് അശ്വതി എത്തിയത്. നടിയുടെ വാക്കുകളിലേക്ക്; വിഷു ആഘോഷങ്ങൾ കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്‌ബോസ് ഹൗസ്..
വീട്ടുകാരുടെ ആശംസകൾ, പായസം വെക്കൽ, ഡാൻസ്, സ്കിറ്റ്, സ്റ്റാർ സിങ്ങർ ജഡ്ജസിന്റെ ആശംസകൾ, വിഷു കൈനീട്ടം, സമ്മാനങ്ങൾ, ഉറിയടി മത്സരം,പടക്കം പൊട്ടിക്കൽ എല്ലാം വളരെ നന്നായിരുന്നു. എനിക്ക് “വിളിക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സ്കിറ്റും, മെടപ്പൊന്നണിയും എന്ന പാട്ടിനുള്ള ഡാൻസും വളരെ ഇഷ്ട്ടമായി.
അടിപൊളി ആയിട്ട് പെർഫോം ചെയ്തു എല്ലാരും. എല്ലാർക്കും ഒരിക്കൽ കൂടി വിഷു ആശംസകൾ. നാളെ കാണാം, പുതിയ പുതിയ കളികൾ എന്തൊക്കെ എന്നൊക്കെ പറഞ്ഞു നിർത്താമെന്നു കരുതിയപ്പോൾ ഉണ്ട് ദേ സ്പോൺസർ ടാസ്ക്കുമായി ബിഗ്‌ബോസ്. എല്ലാവരുടെയും നല്ല കോസ്റ്റ്യൂംസ് ആയിരുന്നു. എന്നാലും ഏറ്റവും നല്ല വസ്ത്രധാരണം നടത്തിയവർ ആയിട്ട് ഡിമ്പാലിനെയും നോബിചേട്ടനെയും തിരഞ്ഞെടുത്തു.
അവർക്കു 20,000 രൂപ സമ്മാനം കിട്ടി. എല്ലാവരും വിഷു ആഘോഷങ്ങളിൽ നിന്നു മാറി, ഇപ്പോളാണ് ഡിസ്കഷന് സമയം കിട്ടിയത്.. ഓഹ് കിടിലു പറഞ്ഞത്രയും ഭീകരം ഒന്നുമില്ല സജ്‌ന ഫിറോസ് എവിക്ഷൻ. ആകെ ബിഗ്‌ബോസ് പ്രേക്ഷകരുടെ ടെൻഷൻ വീണ്ടും കിടിലു അവിടെ ഓണവില്ലു വിരിക്കുമോ എന്നേയുള്ളു.
ഡിമ്പലിനും മണിക്കുട്ടനും ഇതുതന്നെ ആയിരുന്നു വിഷയം. നാളെ ജില്ലമ്പടപട… ജില്ലമ്പടപടയുമായി സൂര്യ, ഡിമ്പൽ, ഋതു!!! അപ്പോൾ “ഇത് കളിയല്ല… കളി തന്നെ, വിഷു എപ്പിസോഡിനെ കുറിച്ച് അശ്വതി കുറിച്ചു. അതേസമയം വിഷു എപ്പിസോഡില്‍ ഇന്ന് എങ്ങനെയുണ്ടായിരുന്നു എന്ന് ബിഗ് ബോസ് മല്‍സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു. എല്ലാവരും അടിപൊളി ആയിരുന്നു എന്ന മറുപടിയാണ് നല്‍കിയത്. പിന്നാലെ മീറ്റിംഗില്‍ ക്യാപ്റ്റനായ റംസാനും ഇന്നത്തെ വിഷു ആഘോഷത്തെ കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞു.
വരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ചാണ് ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞത്. പൊളി ഫിറോസും സജ്‌നയും ഉണ്ടായ സമയത്ത് അവരാണ് കൂടുതല്‍ സമയം നിറഞ്ഞുനിന്നത് എന്നും, നമ്മളൊക്കെ കുറച്ചുസമയം മാത്രമാണ് നിറഞ്ഞത് എന്നും ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞു. ഇനി വരാനുളള ദിവസങ്ങളില്‍ എങ്ങനെയൊക്കെയാവും എന്ന ആശങ്കയും ഡിംപല്‍ മണിക്കുട്ടന് മുന്‍പില്‍ പ്രകടിപ്പിച്ചു.
about bigg boss show