കാത്തിരിപ്പിന് വിരാമം! ഉപ്പും മുളകിനും ശേഷം പാറുക്കുട്ടിയും ലച്ചുവും ഒന്നിച്ചെത്തുന്നു; ആരാധകരുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു

ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ജൂഹി റുസ്തഗിയും ബേബി അമേയയും. പരമ്പര അവസാനിച്ചിട്ടും താരങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലച്ചുവിന്റേയും പാറുക്കുട്ടിയുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. വിഷുപ്രമാണിച്ചായിരുന്നു ഓൺസ്ക്രീൻ സഹോദരങ്ങൾ ഒത്തുകൂടിയത്. നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസിന്റെ വിഷുദിന സ്പെഷ്യൽ പരസ്യത്തിലായിരുന്നു ജൂഹിയും അമേയയും എത്തിയത്.

കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോൾഡ് ആൻഡ് ഡയമൻസിനോടൊപ്പം… എന്ന് കുറിച്ചു കൊണ്ടാണ് പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലച്ചുവിനും പാറുക്കുട്ടിക്കും വിഷു ആശംസകൾ നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം ചെയ്‌ത ഉപ്പും മുളകും അപ്രതീക്ഷിതമായിട്ടായിരുന്നു അവസാനിപ്പിച്ചത്. പരമ്പര നിര്‍ത്തിയെന്ന് ആദ്യമൊന്നും പ്രേക്ഷകര്‍ക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. പരമ്പര അവസാനിച്ചതായി ഔദ്യോഗികമായി മെയില്‍ വന്നെന്ന് ബിജു സോപാനം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു

പെട്ടെന്ന് ഷോ നിര്‍ത്തിയെങ്കിലും ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നല്ലൊരു കഥയുമായി എത്തുമെന്ന് തന്നെയാണ് കരുതിയത്. ഓദ്യോഗികമായി അവിടെ നിന്നും മെയില്‍ വരുന്നത് വരെ ഉപ്പും മുളകും നിര്‍ത്തിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. എന്നാൽ ഇപ്പൊൾ മെയിൽ വന്നു. പരമ്പരയുടെ റിപ്പീറ്റ് വരുന്നത് കൊണ്ട് ഇപ്പോഴും പരമ്പര നിര്‍ത്തിയിട്ടില്ലെന്ന് കരുതുന്ന ആളുകളുമുണ്ട്. അതൊക്കെയാണ് വലിയൊരു സന്തോഷമെന്നായിരുന്നു ബിജു സോപാനം വ്യക്തമാക്കിയത് .

Noora T Noora T :