ഹമ്പമ്പോ ആ തെളിവ് പുറത്ത്! മുതിർന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവന്റെ ലീലാ വിലാസം! ഞെട്ടിത്തരിച്ച് നടി… ദിലീപിന്റെ തന്ത്രങ്ങൾ

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം
പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ചകേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.

ദിലീപിനെതിരെയുള്ള മൊഴി ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി ഇപ്പോഴിതാ കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്കു കൈമാറി. കോടതിയിൽ മൊഴി മാറ്റിപ്പറയാൻ ഭീഷണിയുള്ളതായി കേസിലെ നിർണായക സാക്ഷി ബേക്കൽ പൊലീസിനു പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണു കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ബേക്കലിലെ സാക്ഷിയെ ഫോണിൽ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ 5 സിം കാർഡ് വാങ്ങിയതായി തെളിഞ്ഞു. സിം കാർഡ് ഉടമയെ ചോദ്യം ചെയ്തപ്പോൾ രാഷ്ട്രീയ നേതാവിന്റെ ബന്ധു പറഞ്ഞിട്ടാണ് അതു വാങ്ങി നൽകിയതെന്നു മൊഴി നൽകി. തുടർന്ന്, 5 സിമ്മുകളിൽ നിന്നും ഓരോ തവണ മാത്രമാണു വിളിച്ചതെന്നു സൈബർസെൽ കണ്ടെത്തി. കേസിലെ സാക്ഷികളെയും അവരുടെ ബന്ധുക്കളെയുമാണു വിളിച്ചത്.

കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്. നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ കോടതിയെ സമീപിച്ചത്.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്നായിരുന്നു സാക്ഷിയുടെ മൊഴി. ഈ മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ വിചാരണ ഇൻക്യാമറ ആക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കുകയും ചെയ്തു.

കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍

Noora T Noora T :