പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറി.. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞു!

അവാർഡ് കിട്ടിയതോടെ സുരാജിന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി തുടങ്ങി. ഇപ്പോഴിതാ ഒരു ചാനലിൽ വന്ന അഭിമുഖത്തിലെ സുരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്. സുരാജിന്റെ വാക്കുകളിലേക്ക്; തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയിൽ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാൻ തുടങ്ങി. ഒരു ഇന്റർവ്യൂന് പോയാൽ പോലും തിരുവനന്തപുരം ഡയലോഗ് പറയാൻ പറയും. അവസാനം ഞാൻ തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട്.

എന്നാൽ ആളുകൾ അത് നന്നായി ആസ്വദിച്ചിരുന്നു. പലപ്പോഴും മറ്റു ജില്ലക്കാർ പോലും വളരെ നന്നായി തിരുവനന്തപുരം സ്ലാങ് പറയും എന്നവസ്ഥ വന്നു. പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറിയത് വളരെയധികം വേദന ഉണ്ടാക്കി. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞത് കുറെ കാലത്തെ വേദനയായിരുന്നു.

ജഗതിശ്രീകുമാർ എന്ന നടനൊക്കെ ഒരുപാട് വ്യത്യസ്ത വേഷങ്ങൾ കിട്ടിയിരുന്നു. അത്തരം വേഷങ്ങൾ കിട്ടിയാൽ ഭംഗിയാക്കാൻ കഴിയും എന്ന ആത്മവിശ്വസം ഉണ്ടായിരുന്നു. സിനിമ ഒന്നുമില്ലാതെ അലഞ്ഞു നടന്ന സമയത്താണ് മായാവി എന്ന ചിത്രത്തിലെ വേഷം ഹിറ്റ് ആകുന്നത്. മായാവിയിൽ നന്നായി അഭിനയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്നിവിടെഎത്താൻ കഴിഞ്ഞത്. സുരാജ് പറഞ്ഞു.

about suraj venjaramood

Vyshnavi Raj Raj :