മഞ്ജുവിനെ പോലെ ഒരു കൊച്ചുമിടുക്കി !

മേക്ക് ഓവർ ചിത്രങ്ങളും രസകരമായ അഭിമുഖങ്ങളുമൊക്കെയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടി മഞ്ജു വാര്യർ. അടുത്തിടെ ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവും അണിഞ്ഞുള്ള മഞ്ജുവിന്റെ ഒരു ചിത്രം ഏറെ ചർച്ചയായിരുന്നു.

അതോടെ നിരവധി പേർ മഞ്ജുവിന്റെ സ്റ്റൈൽ അനുകരിച്ച് ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമാനമായ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഫാഷൻ ചലഞ്ചുകളും ഹാഷ് ടാഗുകളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു.

അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയാണ്. കാസർക്കോഡ് സ്വദേശിയായ ബേബി ഇഷ മാതാപിതാക്കൾക്കൊപ്പം ദുബായിലാണ് താമസം. കിഡ്സ് മോഡൽ കൂടിയാണ് ബേബി ഇഷ.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അവതാരകൻ മഞ്ജുവിന് ഇഷയുടെ ചിത്രങ്ങൾ കാണിച്ചുകൊടുക്കുകയും മഞ്ജുവിന് ആ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അഭിമുഖത്തിനിടയിലും മഞ്ജു ആ ചിത്രങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അതോടെ, മഞ്ജുവിന്റെ ഹൃദയം കവർന്ന ആ കൊച്ചുമിടുക്കിയും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.

എറണാകുളത്ത് ‘ചതുർമുഖം’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് മഞ്ജുവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് വൈറലായത്. അഭിമുഖത്തിനിടെ അവതാരകൻ വൈറലായ ആ ഡ്രസ്സ് എവിടെ നിന്നു വാങ്ങിയതാണ് എന്ന ചോദ്യത്തിന് “അത് പണ്ടെവിടുന്നോ 50 ​ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു,” എന്നായിരുന്നു ചിരിയോടെ മഞ്ജു പറഞ്ഞത്.

about manju warrior

Safana Safu :