സായി വിഷ്ണുവിന്റെ ക്യാപ്റ്റൻസി വിലയിരുത്തൽ, ഒരാഴ്ച സായി ചെയ്തത് ..

ബോസ് സീസൺ ത്രീ പാതിയോടടുക്കുമ്പോൾ എല്ലാവരും വാശിയോടെയാണ് ഗെയിമിനെ സമീപിക്കുന്നത്. വാശി കൂടിയതുകൊണ്ട് തന്നെ ആദ്യമൊക്കെ വാഴക്കായിരുന്നെങ്കിൽ ഇപ്പോൾ കയ്യാങ്കളിയാണ് നടക്കുന്നത്. ബിഗ് ബോസ് വീട്ടിൽ തുടക്കം ഉണ്ടായിരുന്ന സമാധാനമൊക്കെ പതിയെ കെട്ടടങ്ങുന്നതാണ് പിന്നീട് കണ്ടത്.

ആദ്യം ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർഥികളിൽ ഒരാൾ സായ് വിഷ്ണു ആയിരുന്നു . സായിയുടെ പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു മറ്റുള്ളവർ വിമർശിച്ചത്. എന്നാൽ ഇപ്പോൾ സായിയെ കുറിച്ച് ആർക്കും പരാതിയില്ല. കഴിഞ്ഞ രണ്ട് ആഴ്ചകളായി ശാന്തനായി നിൽക്കുന്ന സായിയെയാണ് കാണുന്നത്. ഇത് മത്സരാർഥികളും ചർച്ചയാക്കിയിരുന്നു.മോഹൻലാലും കഴിഞ്ഞ ആഴ്ച സായിയെ അഭിനന്ദിക്കുകയുണ്ടായി.

നിലവിൽ ഹൗസിലെ ക്യാപ്റ്റനാണ് സായ് വിഷ്ണു. വളരെ ശാന്തനായിട്ടായിരുന്ന ഹൗസിൽ നിന്നത്. എല്ലാവരോടും ഒരുപോലെ സംസാരിക്കുന്ന സായിയെ ആയിരുന്നു ഹൗസിൽ പോയ വാരം കണ്ടത്. എന്നിരുന്നാലും സായിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് വിമർശനവുമായി അംഗങ്ങൾ എത്തിയിട്ടുണ്ട്. ക്യാപ്റ്റനായപ്പോൾ സായിയുടെ വർത്തമാനവും പ്രവർത്തിയും രണ്ടായി എന്നാണ് മറ്റുള്ളവർ പറയുന്നത്. ഇപ്പോഴിത സ്വന്തം ക്യാപ്റ്റൻസിയെ വിലയിരുത്തുകയാണ് സായ് വിഷ്ണു. വാരാന്ത്യം എപ്പിസോഡ് അടുക്കുമ്പോഴാണ് സായിയുടെ സ്വയം വിലയിരുത്തൽ. ക്യാപ്റ്റന്സിയെ കുറിച്ച് ഋതുവിനോട് സായ് സംസരിച്ചത്.

വലിയ വിവാദങ്ങളുണ്ടായ ആഴ്ചയായിരുന്നു കടന്നു പോയത്. ഹൗസിൽ പല നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. വാക്ക് തർക്കങ്ങൾ കയ്യാങ്കളിയിലേയിൽ വരെ എത്തിയിരുന്നു. എന്നാൽ എല്ലാവരോടും സംയമനത്തോടെ നിൽക്കുന്ന സായ് വിഷ്ണുവിനെയാണ് കണ്ടത്. വഴക്കുകളിൽ വളരെ ശാന്തമായിട്ടായിരുന്നു സായിയുടെ ഇടപെടൽ.

എല്ലാവരോടും നല്ല രീതിയിൽ ഇടപെടാൻ ശ്രമിച്ചുവെന്നാണ് സായ് പറയുന്നത്. അതുപോലെ എല്ലാവർക്കും ഈക്വൽ സ്പേയ്സ് കൊടുത്തു എന്നാണ് വിശ്വാസമെന്നും സായ് വിഷ്ണു ഋതുവിനോട് പറഞ്ഞു. ശ്രദ്ധ കാണിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നുവെന്ന് സുഹൃത്തെന്ന നിലയില്‍ ഋതു സായ് വിഷ്‍ണുവിനോട് പറഞ്ഞു. എന്നാല്‍ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒരുമിച്ച് കൊണ്ടുപോകാനൊക്കെ ശ്രമിക്കുന്നുണ്ട് എന്ന് സായ് വിഷ്‍ണു കൂട്ടിച്ചേർത്തു.

കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടോയെന്നു ഋതു ചോദിക്കുന്നുണ്ട്. ഞാൻ ശ്രമിച്ചത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആള്‍ക്കാരെ ബാധിക്കരുത്. അവര്‍ക്ക് അവരായി നില്‍ക്കാൻ ഇടം കൊടുക്കുക എന്നാണ് സായ് മറുപടിയായി പറഞ്ഞത്. വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ മറ്റുളളവരോട് ക്യാപ്റ്റൻസിയെ കുറിച്ചുളള അഭിപ്രായം ചോദിക്കാറുണ്ട. അടുത്ത സുഹൃത്ത് അഡോണിയും നോബിയും സായിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ചിരുന്നു,

സായ് എല്ലാം അടിപൊളിയായി മനേജ് ചെയ്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്. സായി ഒരു നല്ല ക്യാപ്റ്റൻ ആയിരുന്നെന്നും നല്ല ദേഷ്യമുള്ള സായ് അതൊക്കെ കണ്ട‍ട്രോൾ ചെയ്ത്. എല്ലാവരെയും ഒരുപോലെ കണ്ടു പെരുമാറിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

about bigg boss

Safana Safu :