ഉണ്ണി മുകുന്ദനൊപ്പം ഫിറ്റ്നസ് നിലനിർത്താം ; മാതൃകയാക്കാൻ പറ്റിയ ഡയറ്റ് പ്ലാൻ !

സിനിമാതാരങ്ങളുടെ ശരീര സൗന്ദര്യം എക്കാലവും ആരാധകർ അതിശയത്തോടെ നോക്കുന്ന ഒന്നാണ്. സിനിമാ മേഖലയിൽ എത്തിയ ശേഷമാണ് പലപ്പോഴും താരങ്ങൾ സൗന്ദര്യത്തിൽ തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ കൗതുകത്തോടെ താരങ്ങളുടെ ജീവിതരീതിയും ഡയറ്റും നോക്കിക്കാണാറുണ്ട്.

യുവതാരങ്ങളിൽ ഫിറ്റ് ബോഡി കൊണ്ട് ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ. സാധാരണ സന്തോഷ വാർത്തകൾ പങ്കുവെക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തമായി ആരാധകർക്ക് സന്തോഷം തോന്നുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ആരാധകർക്കായി തന്റെ പുതിയ ഡയറ്റ് പ്ലാൻ തന്നെയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത് .

“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാൻ സഹായിച്ച ഓരോരുത്തർക്കും നന്ദി. എല്ലാ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് നിങ്ങൾ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാൻ ചിത്രം പങ്കുവയ്ക്കുന്നില്ല.

പകരം കഴിഞ്ഞ മൂന്നുവർഷമായി ഞാൻ പിൻതുടരുന്ന ഡയറ്റ് പ്ലാൻ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ 4 ഡയറ്റ് പ്ലാനുകൾ പിന്തുടർന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാൻ പരീക്ഷിച്ചത്,” ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീർത്തതിനു പിന്നാലെയാണ് ഉണ്ണി മുകുന്ദൻ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാൻ പരീക്ഷിച്ചത്. നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രം ഒരുക്കുന്നത്. ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിനു ശേഷം ‘മാഡ് ദി മാറ്റിക്സിന്‍റെ’ ബാനറിൽ സതീഷ് മോഹനാണ് ചിത്രം നിർമിക്കുന്നത്.

about unni mukundan

Safana Safu :