എസ് പി ബിയുടെ ഓർമ്മകളിലൂടെ രാജലക്ഷ്മി; ഒപ്പം അൽപ്പം സംഗീത വിശേഷങ്ങളും !

ഭാവസാന്ദ്രമായ മെലഡികളും കേട്ടിരിക്കാൻ തോന്നുന്ന ശബ്ദവുമാണ് രാജലക്ഷ്മി എന്ന പിന്നണി ഗായികയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സാങ്കേതികതയുടെ കൂട്ടുകെട്ടില്ലാതെ വേദികളിൽ മെലഡികൾ പാടി ആലാപനശൈലികൊണ്ട് അമ്പരപ്പിക്കുന്ന രാജലക്ഷ്മി ഒമ്പതാം വയസിൽ തുടങ്ങിയതാണ് സംഗീത വേദികളിലൂടെയുള്ള ഈ യാത്ര.

ഇപ്പോൾ, എസ് പി ബി സാറിന്റെ ട്രിബൂട്ട് ചെയ്തപ്പോൾ ഉണ്ടായ നൊമ്പരമുണ്ടാർത്തുന്ന അനുഭവം ആദ്യമായി പങ്കുവച്ചെത്തിയിരിക്കുകയാണ് ഗായിക രാജലക്ഷ്മി . പിന്നണി ഗായിക സരിതാ റാമിന്റെ ബഡി ടാൽക്സിൽ സംസാരിക്കുകവെയാണ് എസ് പി ബിയുടെ ഓർമ്മകളിലേക്ക് ആരാധകരെയും കൊണ്ടുപോയത്.

വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ എസ് പി ബി ആലപിച്ച ഗാനം പാടിയവസാനിപ്പിച്ചപ്പോഴാണ് എസ് പി ബിയുടെ ഓർമ്മകളെ കുറിച്ച് രാജലക്ഷ്മി പറഞ്ഞുതുടങ്ങിയത്.

“എസ് പി ബി സാറിന് ട്രിബ്യുട്ട് എന്ന പരുപാടിയിൽ പാടിക്കൊണ്ടിരിക്കവേ പെട്ടന്ന് ഒരു വിങ്ങൽ വന്നു. എസ് പി ബി സാർ ഇനി ഇല്ലേ.. എന്ന് ഒരു നിമിഷം ഓർത്തുപോയി. അദ്ദേഹത്തിന്റെ ഒരു ട്രിബ്യുട്ട് പാടേണ്ട അവസ്ഥ വന്നല്ലോ. എന്നാലോചിക്കുമ്പോൾ വേദനയാണ്. രാജലക്ഷ്മി പറഞ്ഞു. ഒരു ഗായകൻ എന്നതിലുപരി എസ് പി ബി ഒരു വലിയ മനുഷ്യനാണെന്നും രാജലക്ഷ്മി പറയുന്നു.

തുടർന്നും മനോഹരമായ ഗാനങ്ങൾ ആലപിച്ചാണ് ബഡി ടാൽക്സ് മുന്നോട്ട് പോയത്. രാജലക്ഷ്മിയുടെ വാക്കുകൾക്ക് നിരവധി ആരാധകരുമുണ്ട്. രണ്ട് ഗായികമാർ ഒരു കുടക്കീഴിൽ എന്നാണ് അഭിമുഖത്തിന് വരുന്ന കമന്റുകൾ.

about rajaleskhmi

Safana Safu :