വേദനകളെ വെല്ലുവിളിച്ച ക്യാപ്റ്റൻസി ടാസ്ക്! ക്യാൻസറിനെ തോൽപ്പിച്ച ഡിമ്പലിന് ഇതൊക്കെ എന്ത്!

ബിഗ് ബോസ് മലയാളം സീസൺ ത്രീ 43-ാം ദിനം നടന്ന ക്യാപ്റ്റൻസി ടാസ്ക്ക് തന്നെയാണ് ഇപ്പോഴും പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. അതിൽ ഡിമ്പലിന്റെ പ്രകടനം വലിയ ഇൻസ്പിറേഷൻ ആയി എന്നാണ് എല്ലാ പ്രേക്ഷകരും പറയുന്നത്. ഡിമ്പൽ ആരാധകർ പോലും ഞെട്ടിയ നിമിഷമായിരുന്നു. പൊതുവിൽ ബോൾഡ് ആയിട്ട് എന്തിനെയും നേരിടുന്ന സ്വഭാവക്കാരിയാണ് ഡിമ്പൽ., എന്നത്, ഫിസിക്കലി വീക്ക് ആണെന്ന് സഹമത്സരാർത്ഥികളും പ്രേക്ഷകരും പൊതുവിൽ പറയാറുണ്ട്. അതിനെയൊക്കെ വെല്ലുവിളിക്കുന്ന പ്രകടനമായിരുന്നു ഡിമ്പൽ ക്യാപ്റ്റൻസി ടാസ്കിൽ കാഴ്ച വെച്ചത്.

ഗാര്‍ഡൻ ഏരിയയിൽ കാൽ കെട്ടി പതാക കൊണ്ടുപോകലായിരുന്നു ടാസ്ക്. ഫിറോസ് ഖാനും സജ്നയും ഡിംമ്പലും സായിയും ആയിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടമായിരുന്നു സായിയും ഡിമ്പലും കാഴ്ചവെച്ചത്. 9 പോയിന്‍റുമായി ഇരുവരും തുല്യമായാണ് ഗെയിം ഫിനിഷ് ചെയ്തത്. ശേഷം ഇരുവരും തമ്മിൽ ഒരിക്കൽ കൂടി മത്സരം നടത്തുകയുണ്ടായി. ഇതിൽ സായിക്കായിരുന്നു വിജയം.

എന്നാൽ, അതിലെ ഡിമ്പലിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു . ഈ ഓടുന്നതിനിടയിലും, താഴെ വീഴുന്ന ഫ്‌ളാഗ് എടുത്തുവയ്ക്കുന്നത്, നല്ല എക്സലന്റ് വർക്കാണ് നീ ചെയ്തത്. ഒരു ആർട്ടിസ്റ്റ് ചെയ്യുന്ന മനോഹാരിതയോടുകൂടി. പക്ഷെ ഇവിടുത്തെ അവസ്ഥ എനിക്കറിയാത്തതുകൊണ്ടാണ് എന്ന മണികുട്ടന്റെ വാക്കുകളെ ഒന്ന് കെട്ടിപിടിച്ചുകൊണ്ടാണ് ഡിമ്പൽ നന്ദി അറിയിച്ചത്.

മെഡിക്കലി എന്തും അലവ്ഡ് ആണെങ്കിലും ജംപ് ചെയ്യാൻ മാത്രം അനുവാദം ഇല്ല. പിന്നെ ഈ കാൽ ഞാൻ പറയുന്ന പോലെ കൂടെ നടക്കൂല്ല, അതാണ് ആ കാൽ തിരിയുന്നത്. പക്ഷെ ഞാൻ സന്തോഷവതിയാണ് എന്നും ഡിമ്പൽ ആ സമയം പറഞ്ഞു . ലാൽ സാറിന്റെ കയ്യിൽ നിന്നൊരു അഭിനന്ദനം കിട്ടി എന്ന് മണിക്കുട്ടൻ കൂട്ടിച്ചേർക്കുമ്പോൾ എന്താണ് വേറെ വേണ്ടത് എന്നും ഡിമ്പൽ ചോദിക്കുന്നു.

ഞാൻ പറഞ്ഞില്ലേ ഞാൻ ക്യാപ്റ്റൻസി ടാസ്ക്കിൽ വന്നിട്ട്, ജംപിങ് ആണെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് പറഞ്ഞു എന്തെങ്കിലും പറയാം എന്ന്. കാരണം ഇവർക്കൊരു സാധ്യത അന്ന് നല്കുകയുണ്ടായില്ലേ, പക്ഷെ എന്റെ ഹൃദയം വീണ്ടും പറഞ്ഞു, ഇന്ന് ഞാൻ ഇവിടെ നോ പറഞ്ഞാൽ ഇനി ഞാൻ മുൻപിൽ ടാസ്ക്ക് ചെയ്യുവോ ചെയ്യാതിരിക്കുവോ അതല്ല കാര്യമെന്ന്.

രണ്ടാമത്തെ അവസരത്തിൽ ഞാൻ മജ്‌സിയയെ കൊണ്ട് ടാസ്ക്ക് ചെയ്യിച്ചിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും അത് വിന്നിങ് ആയി കാണില്ലായിരുന്നു. ഓർത്തുനോക്കണം ഞാൻ ഈ ഒരാഴ്ച വല്ലപ്പോഴും ആണ് ഭക്ഷണം കഴിച്ചേക്കുന്നത്. ബിഗ് ബോസ് തരുന്ന പാലാണ് ഞാൻ കഴിക്കുന്നത്. അതാണ് ആരോഗ്യവും. ആകെ ഡ്രൗസിയാണ് അതായത് ,ഉറക്കം തൂങ്ങി നടക്കുകയാണ് . ആർക്കുവേണെമെങ്കിലും ബെറ്റ് വയ്ക്കാം ആ രണ്ടുഗുളിക കഴിച്ചിട്ട് നിങ്ങൾക്ക് രണ്ടു കാലു മുൻപോട്ട് വയ്ക്കാൻ പറ്റില്ല. അത്രയും ഡ്രൗസിയാണ്. അതൊക്കെ വച്ചുനോക്കുമ്പോൾ ഞാൻ ഒരുപാട് ബ്ലെസ്ഡ് ആണ്.

സത്യം പറഞ്ഞാൽ എന്റെ മമ്മിയും പപ്പയും നന്നായി പേടിച്ചിട്ടുണ്ടാകും. അവർ ഫോൺ വിളിച്ചു പ്രശ്നവും ആക്കും. എന്നെക്കൊണ്ട് ഇതൊന്നും ചെയ്യിപ്പിക്കരുതെന്ന് പറഞ്ഞിട്ട് എന്റെ സിസ്റ്റേഴ്സും പ്രശ്‌നമാക്കും ഇവിടെ. പക്ഷെ ഞാൻ സന്തോഷവതിയാണ്. നമ്മൾ ഒരു മത്സരത്തിന് നിൽക്കുമ്പോൾ മത്സരമാണ് മുൻപിൽ വേണ്ടതെന്നും ഡിംപൽ മണിക്കുട്ടനോട് പറയുകയുണ്ടായി…

എപ്പോഴും ഇത്തരത്തിൽ സെൽഫ് മോട്ടിവേറ്റഡ് ആയി കാണാറുള്ള ഡിമ്പലിന്റെ ലൈഫ് സ്റ്റോറി ആരാധകർക്ക് പോലും ചിന്തിക്കാവുന്നതിന് അപ്പുറമാണ്. ഇപ്പോൾ എല്ലാവര്ക്കും അറിയുന്ന എല്ലാവരും ഡി മ്പലിന്റെ പേരിനൊപ്പം കൂട്ടിച്ചേർക്കുന്ന ഒരു വാക്ക് കാൻസർ സർവൈവർ എന്നതാണ്.എന്നാൽ അതിന്റെ ആഴം ആർക്കും അത്ര അറിയണമെന്നില്ല.

പന്ത്രണ്ടാമത്തെ വയസ്സിലാണ് ഡിമ്പലിന് കാൻസർ ബാധിക്കുന്നത്.നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥയായിരുന്നു ഡിമ്പലിന്റെത്. അതിനെ പൊരുതിത്തോൽപ്പിച്ച് മറ്റുള്ളവർക്ക് ഇൻസ്പിറേഷൻ ആകാൻ ഡിമ്പൽ സാധിച്ചു. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സഹതാപത്തിന്റെ വേണ്ടിയല്ല. അത്തരം സഹതാപം കൊണ്ട് ഡിമ്പലിന് ഒന്നും ചെയ്യാനില്ല എന്നും ഡിമ്പൽ ഒരിക്കൽ ഷോയിൽ പറഞ്ഞിരുന്നു. പകരം, മറ്റുള്ളവരും കാണണം ഇതൊക്കെ സംഭവിച്ചാലും തനിക്ക് ആഗ്രഹിക്കുന്നത്രയും പറക്കാൻ സാധിക്കുമെന്ന്.

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയപ്പോഴും ഡിമ്പൽ വ്യത്യസ്തത നിലനിർത്തി. ഈ സീസണിന്റെ അവസാനം വരെ ഡിമ്പൽ നല്ലൊരു മത്സരാർത്ഥിയായ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..

about dimpal bhal

Safana Safu :