എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം ഗണേഷ് കുമാറിനെ വലിച്ച് കീറി പാർവതി

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്. പാർവതിയുടെ രാജിയെ തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും എത്തിയത് . പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ എത്തിയിരുന്നു അമ്മയില്‍ നിന്നും പാര്‍വതി രാജി വച്ചതിനെ കുറിച്ച് ഗണേഷ് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോൾ ഇതാ ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി നടി പാര്‍വതി. എം.എല്‍.എ. ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണമെന്ന് പാര്‍വതി പറഞ്ഞു. മീഡിയവണ്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു പാര്‍വതിയുടെ പരാമര്‍ശം. താരസംഘടനയായ അമ്മയില്‍ ഇടത് എംഎല്‍എമാരായ ഗണേഷ് കുമാര്‍, മുകേഷ് എന്നിവരുളള കാര്യവും സി.പി.ഐ.എം. അമ്മയും നടിമാരും തമ്മിലുളള വിഷയത്തില്‍ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടി പാര്‍വതിയുടെ മറുപടി

പാര്‍വതിയുടെ വാക്കുകള്‍:

‘എടുത്ത് പറയേണ്ട കാര്യമാണ്. എംഎല്‍എയാണ് പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആള്‍ക്കാരാണ്. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാന്‍ രാജിവെച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എം.എല്‍.എ.യാണ് ഗണേഷ് കുമാര്‍. എ.എം.എം.എ. എന്ന് പറയാന്‍ പാടില്ല അമ്മ എന്ന് തന്നെ പറയണം, അങ്ങനെ കുറെ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കണം. എ.എം.എം.എ.യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ എന്നോട് ഒരാള്‍ പറഞ്ഞിട്ടുളള കാര്യമാണ്, എനിക്ക് എ.എം.എം.എ. എന്ന് പറഞ്ഞാല്‍ കുടുംബമാണ്. താങ്കള്‍ക്ക് അത് ആയിരിക്കും. എനിക്കിതൊരു അസോസിയേഷന്‍ ആണ് എന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്.

ഒരു അസോസിയേഷന്‍ എന്ന് പറയുമ്പോള്‍ ഒരു റെസ്പെക്റ്റ് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് ഞാന്‍ കാണുന്നത്. ഒരു അസോസിയേഷന്‍ ചെയ്യേണ്ട ഉത്തരവാദിത്തം തലപ്പത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍, അല്ലെങ്കില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആള്‍ക്കാര്‍, ഇവര്‍ക്ക് എല്ലാവര്‍ക്കുമുളള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്, ഗ്രേറ്റ് റെസ്പോണ്‍സിബിലിറ്റി. ഗ്രേറ്റ് പവര്‍ കം ഗ്രേറ്റ് റെസ്പോണ്‍സിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവര്‍ മനസിലാക്കുക. പക്ഷേ അവര്‍ ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും കാണിക്കുന്നില്ല. എം.എല്‍.എ. എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് എനിക്ക് അവരോട് പറയാനുളളത്.’

Noora T Noora T :