നിന്നെ വേദനിപ്പിച്ചതിന് സോറി; അനൂപിന്റെ കാല് പിടിച്ച് ഭാഗ്യലക്ഷ്മി; പുതിയ അടവാണോയെന്ന് സോഷ്യൽ മീഡിയ

ആഴ്ചകള്‍ മുന്നോട്ട് പോകുന്തോറും ബി​ഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയിലുള്ള അടുപ്പത്തിലും അകല്‍ച്ചയിലുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ ആഴ്ച അനൂപ് കൃഷ്‍ണന്‍ സ്നേഹത്തോടെ നല്‍കിയ ഒരു സമ്മാനം ഭാഗ്യലക്ഷ്‍മി നിരസിച്ചതായിരുന്നു പ്രേക്ഷകരുടെ ഇടയിലെ ചർച്ച. ഇപ്പോഴിതാ താൻ ചെയ്ത ആ തെറ്റിന് അനൂപിന്റെ കാലുപിടിക്കാൻ ഒരുങ്ങുകയാണ് ഭാ​ഗ്യലക്ഷ്മി.

അനൂപ് നിര്‍മ്മിച്ചു നല്‍കിയ വെള്ളിമയിലിനെ ഭാഗ്യലക്ഷ്മി നിരസിച്ച കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്
ഇത് തനിക്ക് അവഹേളമായി തോന്നിയെന്നും വലിയ വിഷമമായെന്നും പിന്നീട് അനൂപ് പറഞ്ഞത് . താനുണ്ടാക്കിയ മയിലിനെ ബിഗ് ബോസിന് നല്‍കുകയാണെന്നും അനൂപ് പറഞ്ഞു.

ഭക്ഷണം കൊണ്ടു വന്ന പേപ്പര്‍ ഉപയോഗിച്ചായിരുന്നു അനൂപ് മയിലിനെ നിര്‍മ്മിച്ചത്. ഇതായിരുന്നു ഭാഗ്യലക്ഷ്മി നിരസിച്ചത്. എന്നാല്‍ ഈ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോഴായിരുന്നു കഥയില്‍ വന്‍ ട്വിസ്റ്റുണ്ടാകുന്നത്. ഭാഗ്യലക്ഷ്മി വേണ്ടെന്ന് പറഞ്ഞ മയിലിനെ എനിക്ക് തന്നോളൂ എന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു. ബിഗ് ബോസ് പ്രേക്ഷകരിലും മത്സരാര്‍ത്ഥികളിലും ആവേശം നിറച്ചതായിരുന്നു സംഭവം. സന്തോഷം അടക്കാനാകാതെ അനൂപ് നിലത്ത് മുട്ടു കുത്തി നില്‍ക്കുന്നതും കണ്ടു.

ഈ സംഭവത്തിന് പിന്നാലെ ഇന്നലെ ഭാഗ്യലക്ഷ്മി അനൂപിന് അരികിലെത്തുകയും മാപ്പ് ചോദിക്കുകയും ചെയ്തിരിക്കുകയാണ്. നിന്നെ വേദനിപ്പിച്ചതിന് സോറിയെന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി അനൂപിന്റെ കാലില്‍ വീഴുകയായിരുന്നു. എന്നാല്‍ അതിന് സമ്മതിക്കാതെ അനൂപ് ഭാഗ്യലക്ഷ്മിയെ തടഞ്ഞു. അതുകൊണ്ട് തനിക്ക് നല്ലൊരു കാര്യമുണ്ടായെന്നും അനൂപ് പറഞ്ഞു. പിന്നീട് ഇരുവരും ഇതേക്കുറിച്ച് പരസ്പരം സംസാരിക്കുകയുണ്ടായി.

മകനെക്കാളും പ്രായം കുറഞ്ഞ ഒരുത്തന്റെ കാലില്‍ വീഴേണ്ടതുണ്ടോ എന്ന് അനൂപ് ചോദിച്ചു. എന്നാല്‍ ചില കാര്യങ്ങളില്‍ നമ്മള്‍ക്ക് അങ്ങനെ ചെയ്യാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പെറുക്കാന്‍ പാടില്ലാത്ത തെറ്റ് ചെയ്താല്‍ കാലില്‍ വീഴുന്നതില്‍ തെറ്റില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതിന് ചേച്ചി ചെയ്തത് പൊറുക്കാന്‍ പാടില്ലാത്ത തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്ന് അനൂപ് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അങ്ങനെയാണല്ലോ കറങ്ങി തിരിഞ്ഞ് വന്നിരിക്കുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

അനുജൻ എന്ന് കാണുന്ന ഒരാൾ , എന്റെ ഭാ​ഗത്ത് നിന്ന് തെറ്റ് കണ്ടാൽ അത് ആദ്യം പറയേണ്ടത് എന്നോടാണ്. രൂക്ഷമായിട്ട് എന്നോട് സംസാരിക്കാം. വെറും ബോറാണ് ചേച്ചി കാണിച്ചതെന്ന് പറയാം. അനുജൻ കുട്ടി പിണങ്ങി പോകുന്നത് മാതിരിയെ ഞാൻ വാസ്തവത്തിൽ എടുത്തുള്ളു. പിന്നെ അവനെ ചേർത്ത് പിടിക്കാം, നമ്മടെ അനൂപല്ലേ എന്ന് ഞാൻ വിചാരിച്ചു. ഇതിപ്പോ പല ​ഗ്രൂപ്പുകളിലും ചർച്ചയായി. എന്നെ വിമർശിക്കണമെങ്കിൽ എന്റെ മുഖത്ത് നോക്കി വിമർശിക്കാം.’ എന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

Noora T Noora T :