ഇതാണ് യഥാർത്ഥ വീണിടത്ത് കിടന്ന് ഉരുളൽ!; തെറ്റ് സമ്മതിക്കാതെ ഭാഗ്യലക്ഷ്മി!

ബിഗ് ബോസ് സീസൺ ത്രീയിൽ വാരാന്ത്യ എപ്പിസോഡ് ആണ് കഴിഞ്ഞത്. കഴിഞ്ഞ എപ്പിസോഡ് തുടങ്ങിയ സമയത്ത് അനൂപ് ഒരു മയിലിന്റെ ഫോയിൽ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്നത് നമ്മൾ കണ്ടതായിരുന്നു. അവർക്ക് കഴിക്കാൻ കൊടുത്ത ഷവർമയുടെ പേപ്പർ ശേഖരിച്ച് നല്ല സമയമെടുത്ത് ഉണ്ടാക്കിയ ഒരു ക്രാഫ്റ്റ്. അന്നത്തെ ഡെയിലി ടാസ്കിൽ ഭാഗ്യലക്ഷ്മിയും സന്ധ്യയും ജയിച്ചപ്പോൾ അനൂപ് അവർക്കത് സമ്മാനിക്കുകയും ചെയ്തു. അവർക്കായി ഉണ്ടാക്കിയതുമാണ് ആ ക്രാഫ്റ്റ്.

പക്ഷെ അന്ന് ആ ക്രാഫ്റ്റിനെ വളരെ മോശമായിട്ടാണ് ഭാഗ്യലക്ഷ്മി പരിഹസിച്ചു കളഞ്ഞത്. സന്ധ്യ അത് കൈകൊണ്ട് വാങ്ങി നോക്കുകയെങ്കിലും ചെയ്തിരുന്നു. പക്ഷെ ഒട്ടും തന്നെ ഭാഗ്യലക്ഷ്മി അത് മൈൻഡ് ചെയ്തില്ല. അന്ന് അത് നിരസിച്ചതിന് ഞാൻ കുറ്റം പറയുന്നില്ല. ഒരു വ്യക്തി സ്വതന്ത്രമാണ് ഒരെണ്ണം വേണം വേണ്ട എന്ന് തീരുമാനിക്കുന്നത് അവരാണ്. പക്ഷെ അത് മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ടാണ് ഇവിടെ ചെയ്തത്.

അന്ന് അനൂപിന്റെ വിഷമം കണ്ടിട്ട് ക്യാപ്റ്റനായ കിടിലം ഫിറോസ് രാത്രിയിൽ ആ ക്രാഫ്റ്റിനെ അംഗീകരിക്കുകയും സമ്മാനമായി ഒരു ആപ്പിൾ കൊടുക്കുകയും ചെയ്തിരുന്നു. ആ രാത്രിയിൽ ഭാഗ്യലക്ഷ്മിയ്ക്ക് അനൂപിനോട് സംസാരിക്കാമായിരുന്നു. എന്നാൽ, പിന്നീട് ലാലേട്ടന് ഈ വിഷയം ഇത്തരത്തിൽ സംസാരമാക്കേണ്ടി വരില്ലായിരുന്നു. അതേസമയം ആ രാത്രിയിലും ഭാഗ്യലക്ഷ്മി സന്ധ്യയോട് പറഞ്ഞത് അനൂപിന്റെ പ്രവർത്തിയെ പരിഹസിച്ച് കൊണ്ടാണ്.

അവനെന്തൊന്ന് ഇളകുട്ടിയാണോ… കൊച്ചുകുട്ടിയാണോ… എനിക്ക് ആരോടും പേർസണൽ അറ്റാച്ച് മെന്റ് ഉണ്ടാകാറില്ല,… എന്നൊക്കെയായിരുന്നു അന്നും ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇപ്പോഴും ഇതുപോലെ തന്നെയാണ് ഭാഗ്യലക്ഷ്മി പെരുമാറിക്കൊണ്ടിരിക്കുന്നത്. അതായത് ഇപ്പോഴും അനൂപിനെ തന്നെയാണ് ഭാഗ്യലക്ഷ്മി കുറ്റം പറയുന്നത്. അനൂപിന് അത്രക്ക് വിഷമമായിരുന്നെങ്കിൽ അനൂപ് ഈ ചെയ്തതൊക്കെ ജെനുവിൻ ആയിരുന്നെങ്കിൽ എന്നോട് തന്നെ നേരിട്ട് പറയാമായിരുന്നല്ലോ എന്നാണ്.. പിന്നെയും ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

അതായത് വീണ്ടും വീണ്ടും വീണിടത്ത് കിടന്ന് ഉരുളുകയാണ് ഭാഗ്യലക്ഷ്മി ചെയ്തുകൊണ്ടിരിക്കുന്നത്. ഓ..ക്കേ അതൊക്കെപ്പോട്ടെ… ലാലേട്ടൻ വന്നു അനൂപിനെ അപ്പ്രൈസിയേറ്റ് ചെയ്തു. ആ സമയത്തെങ്കിലും ഭാഗ്യലക്ഷ്മിക്ക് അനൂപിനോട് സോറി പറയാമായിരുന്നു. അല്ലെങ്കിൽ ചെയ്ത ക്രാഫ്റ്റ് കൊള്ളാമെന്നെങ്കിലും പറയാമായിരുന്നു.

ഇത് വരെയുള്ള എല്ലാ എപ്പിസോഡും പരിശോധിച്ചാൽ ഒന്ന് നമുക്ക് മനസിലാക്കാം.. ഭാഗ്യലക്ഷ്മി തീർത്തും ഒറ്റപ്പെടൽ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ്.. ആരോടും പ്രത്യേക സ്നേഹമോ അനുകമ്പയോ ഒന്നും ഭാഗ്യലക്ഷ്മി കാണിക്കാറില്ല. കിടിലം ഫിറോസിന്റെടുത്താണങ്കിലും ഈ ഷോയിൽ പിടിച്ചുനിൽക്കാൻ വേണ്ടിയിട്ടുള്ള സൗഹൃദമായിട്ടേ കാണാൻ കഴിയു.. പിന്നെ കിടിലം ഫിറോസും സ്ട്രാറ്റജി ഫ്രണ്ട്ഷിപ്പ് ആയത് കൊണ്ട് രണ്ടും അവസാനം വരെ പിടിച്ചുനിൽക്കും..

about bigg boss

Safana Safu :