മണി ഹെയ്സ്റ്റിലെ ബുദ്ധി രാക്ഷസനെ മറക്കാന്‍ സമയമായി… അതിനേക്കാളും ജീനിയസാണ് ഇദ്ദേഹം ദൃശ്യം 2 നു പ്രശംസയുമായി പ്രശസ്ത ആഫ്രിക്കന്‍ ബ്ലോഗര്‍!

ജിത്തു ജോസഫിന്റെ ദൃശ്യം 2 വിനെ പ്രശംസിച്ച് ആഫ്രിക്കയിലെ ഘാന സ്വദേശിയായ പ്രശസ്ത ബ്ലോഗ്ഗര്‍ ഫീഫി അദിന്‍ക്രാ. ലോക പ്രശസ്ത ത്രില്ലര്‍ വെബ് സീരിസ് ആയ മണി ഹെയ്സ്റ്റിലെ പ്രൊഫസര്‍ എന്ന ബുദ്ധി രാക്ഷസനെ നമുക്ക് മറക്കാന്‍ സമയമായെന്നും അതിനേക്കാളും ജീനിയസ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജുകുട്ടി എന്നും ഫീഫി പറയുന്നു.

മാത്രമല്ല, ദൃശ്യം 3 വരാനായി താന്‍ കാത്തിരിക്കുന്നു എന്നും ദൃശ്യവും, ദൃശ്യം 2 ഉം കണ്ടതിനു ശേഷം ഫീഫി കുറിച്ചു. ആമസോണ്‍ പ്രൈം റിലീസ് ആയി ദൃശ്യം 2 റിലീസ് ചെയ്തത്. നാല്‍പ്പതു കോടി രൂപയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മലയാള സിനിമയിലെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ റൈറ്റ്‌സില്‍ ഒന്നാണ് ദൃശ്യം 2 തേടിയെടുത്തത്. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്കു റീമേക് സംവിധാനം ചെയ്യുകയാണ് ജീത്തു ജോസഫ്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന്‌റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.. ഫെബ്രുവരി 19ന് റിലീസ് ചെയ്ത രണ്ടാം ഭാഗം ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആമസോണ്‍ പ്രൈം വഴി എത്തിയ ത്രില്ലര്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ അടക്കം ഏറ്റെടുത്തു

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് ദൃശ്യം 2 ഒരുങ്ങിയത്. ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം തുടങ്ങിയത്. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രമാണിത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടം ഭാഗത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ സായ് കുമാർ, മുരളി ഗോപി, ഗണേഷ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Noora T Noora T :