മാനസിക വിഷമങ്ങള്‍ അഭിനയിക്കുന്ന സമയത്ത് ബാധിക്കും; കൂടെയുള്ളവരുടെ പിന്തുണ ബലം നൽകും; ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

മലയാളികൾക്ക് ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ഉർവശി സമ്മാനിച്ച. നായികയായി തിളങ്ങുമ്പോൾ തന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്

മലയാള സിനിമയില്‍ ഒരു കാലത്ത് നിരന്തരം ദുഃഖ പുത്രി നായിക കഥാപാത്രങ്ങള്‍ സ്ക്രീനില്‍ കണ്ണീര്‍ നിറയ്ക്കുമ്പോൾ അവയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഉര്‍വശി ചെയ്ത കഥാപാത്രങ്ങള്‍.

പക്ഷേ തന്റെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നാണ് അത്തരം കഥാപാത്രങ്ങള്‍ ചെയ്തതെന്നും വളരെ കുസൃതി നിറഞ്ഞ കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യണ്ടി വന്ന സമയത്തൊക്കെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചെന്നും താരം പറയുന്നു. ‘കാക്കതൊള്ളായിരം’, ‘മഴവില്‍ക്കാവടി’, തുടങ്ങിയ ചിത്രങ്ങളിലെ ഉര്‍വശി കഥാപാത്രങ്ങള്‍ വായാടിയും കുസൃതിത്തരവുമുള്ള കഥാപാത്രങ്ങളായിരുന്നു.

ഉര്‍വശിയുടെ വാക്കുകള്‍

‘നമ്മുടെ മാനസിക വിഷമങ്ങള്‍ അഭിനയിക്കുന്ന സമയത്ത് കുറേയൊക്കെ ബാധിക്കും. കാരണം ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒന്നും ദുഃഖ പുത്രി ക്യാരക്ടര്‍ അല്ല. വായാടി കഥാപാത്രങ്ങളും, കുസൃതി കഥാപാത്രങ്ങളുമാണ് ഞാന്‍ കൂടുതലും ചെയ്തത്. അങ്ങനെയൊക്കെയുള്ള സംഗതികള്‍ മിക്സ് ചെയ്തിട്ടുള്ള വേഷങ്ങളാണ് ചെയ്തത്. അത് എനിക്ക് ഫ്രീ ആയി ചെയ്യാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ വരും. അങ്ങനെയുള്ള മാനസിക അവസ്ഥയുണ്ടാകും. അപ്പോള്‍ നമുക്ക് ഒപ്പമുള്ളവരുടെ പിന്തുണയൊക്കെ നമുക്ക് വല്ലാത്ത ഒരു ബലം നല്‍കും’. ഉര്‍വശി പറയുന്നു.

Noora T Noora T :