പ്രചാരണത്തിനെത്തിയ പിഷാരടിയെ കെഎസ്‌യു ജില്ലാനേതാവ് ‘വഴിതെറ്റിച്ചു’!

വലിയ നായകനായി തിളങ്ങിയിട്ടില്ലങ്കിലും മറ്റു നായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായി തന്റേതായ ഇടം സിനിമാ ടെലിവിഷൻ രംഗങ്ങളിൽ സൃഷ്ടിച്ചെടുത്ത അതുല്യ പ്രതിഭയാണ് രമേശ് പ്യഷാരടി. ഇന്നും കുട്ടിത്തം കാത്തുസൂക്ഷിക്കുന്ന താരത്തിന് വിമര്ശകരായി ആരും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. സിനിമയിലും ടെലിവിഷൻ പരുപാടിയിലും സ്റ്റേജ് പ്രോഗ്രാമിനുമൊക്കെ പിഷാരടി നിറസാന്നിധ്യമാണ്.

ജനറേഷനൊപ്പം നിലനിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും വൈറലാകാറുണ്ട്. ക്യാപ്ഷൻ കിങ്ങ് എന്നാണ് പിഷാരടിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഏവരെയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

എന്നാൽ ഏവരെയും ചിരിപ്പിക്കുന്ന പിഷാരടിക്ക് ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോൾ. കൊണ്ഗ്രെസ്സ് അംഗത്വമെടുത്ത പിഷാരടി യുഡിഎഫ് പ്രചാരണ വേദികളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ നടനെ കെഎസ്‌യുവിന്റെ ജില്ലാ നേതാവ് ‘വഴിതെറ്റിച്ചു’ എന്നതാണ് വാർത്ത. വഴികാട്ടിയായും സഹായിയായും വണ്ടിയില്‍ കയറിയതായിരുന്നു യുവ നേതാവ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൊഴുത്തില്‍ കുത്ത് കാരണം നേതാവിന് മത്സരിക്കാന്‍ പറ്റാതിരുന്ന വാര്‍ഡിലേക്കായിരുന്നു ആദ്യ യാത്ര. സ്ഥാനാര്‍ത്ഥി സ്ഥലത്തെത്തുന്നതിന് മുന്‍പ് എത്തി, പിഷാരടി ചെറിയൊരു പ്രസംഗം നടത്തണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെത്തി ഏറെ കഴിഞ്ഞാണ് നടനും സംഘവും സ്ഥലത്തെത്തിയത്. വഴി തെറ്റിപ്പോയതാണെന്നായിരുന്നു യുവ നേതാവ് പറഞ്ഞ മറുപടി.

രണ്ടാമത്തെ സ്ഥലത്തും ഇതുതന്നെ ആവര്‍ത്തിച്ചു.താന്‍ കളിച്ചുവളര്‍ന്ന മണ്ണാണെന്നും ഇനി വഴി തെറ്റില്ലെന്നും ഉറപ്പുനല്‍കിയതോടെ നേതാവിനെയും കൊണ്ട് പിഷാരടി യാത്ര തുടര്‍ന്നു. ഇത്തവണയും കറങ്ങിത്തിരിഞ്ഞ് എത്തുമ്പോഴേക്ക് ഏറെ വൈകി. പ്രസംഗത്തിനിടെ ‘വഴി തെറ്റല്‍ സംഭവം’ പിഷാരടി പറയുകയും ചെയ്തു.

പാതിവഴിയില്‍ ഇറങ്ങി മുങ്ങിയ നേതാവ് എങ്ങനെ വീട്ടിലെത്തുമെന്ന ദു:ഖവും പിഷാരടി അക്കൂട്ടത്തിൽ പങ്കുവച്ചു. ഇതുകേട്ട് ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു ‘ദാ ആ കാണുന്നതാണ് അവന്റെ വീട്’. ഇതോടെയാണ് യുവനേതാവിന് വഴി തെറ്റിയത് കളിച്ചുവളര്‍ന്ന മണ്ണില്‍ത്തന്നെയാണെന്ന് പിഷാരടിക്ക് മനസിലായത്.

about ramesh pisharady

Safana Safu :