ആ കുഞ്ഞിന്റെ അമ്മയല്ലെങ്കിൽ! കോടതിയിലേക്ക്… നിലപാട് കടുപ്പിച്ച് ബാല അമ്പരന്ന് അവർ

മലയാളികൾക്ക് ബാലയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല … മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരം 2003 ൽ ആയിരുന്നു സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബാല വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. നായക കഥപാകത്രങ്ങളെ പോലെ ബാലയുടെ വില്ലൻ വേഷകളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ബാലയുടെ വ്യക്തിജീവിതവും ജീവിതവും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബാല ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഈ അടുത്തായിരുന്നു ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്

ഇപ്പോള്‍ ഭിക്ഷാടനത്തിനും മറ്റുമായി പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്ന താരം തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചത്. ബാല പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ ലോകത്ത് വൈറലായിട്ടുണ്ട്

‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് കൊടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു. കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു.

Noora T Noora T :