വാനമ്പാടിയ്ക്ക് ശേഷം വീണ്ടും; ആ സൂചന നൽകി സായ് കിരൺ

മോഹൻ കുമാറിനെ മലയാളികൾ അങ്ങനെയൊന്നും പെട്ടെന്ന് മറക്കില്ല.വാനമ്പാടിയിലെ മോഹൻ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടൻ സായ് കിരൺ ആണ്.

വാനമ്പാടിക്ക് ശേഷം സായ് കിരൺ റാം മലയാളത്തിലേക്ക് ഉണ്ടാകുമോ എന്ന കാര്യമറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ.നിരന്തരം കമന്റുകളിലൂടെ അവർ അത് സായിയോട് ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ സായ് ഒരു മറുപടിയും നൽകിയിരുന്നില്ല

എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന എന്തോ ഒന്നാണ് സായ് നൽകാൻ പോകുന്നത് എന്ന സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ എഫ് ബി സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. താൻ കേരളത്തിലേക്കുള്ള യാത്രയിൽ എന്നാണ് സ്റ്റാറ്റസിൽ സൂചിപ്പിക്കുന്നത്. എന്നാൽ വിശദമായി അറിയാൻ കാത്തിരിക്കൂ, ഒന്നുകിൽ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ വിശേഷം അറിയിക്കാമെന്നും സായ് പറയുന്നുണ്ട്.

തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്.അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്

Noora T Noora T :