ഇത് ബിഗ് ബോസിന് തന്നോട്ടെ …; സങ്കടത്തോടെ അനൂപ് !

ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും വളരെ വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുപ്പത്തിയാറാമത്തെ ദിവസമായിരിക്കുകയാണ്.  വലിയ പ്രശ്നങ്ങൾ ഇല്ലാതെയാണ് ഇന്നലെ കടന്നു പോയത്.

എല്ലാ മത്സരാർത്ഥികൾക്കിടയിലും പരസ്പര ധാരണയെത്തിയിട്ടുണ്ട്. തുടക്കത്തിൽ കണ്ട മത്സരാർഥികളിൽ നിന്നും എല്ലാവരും കുറെ ദൂരം പോയിട്ടുണ്ട്. തർക്കങ്ങളും വഴക്കും സാധാരണയാണെങ്കിലും എല്ലാവർക്കും ഇടയിൽ നല്ല പൊരുത്തപ്പെടലുകളും കാണാം. കൂടാതെ ബിഗ് ബോസ് കൊടുക്കുന്ന വ്യത്യസ്ത  ടാസ്കുകളും ഒരുമയോടെ രസകരമാക്കാറുണ്ട്.

ഇന്നലെ പൊതുവെ സമാധാനത്തോടെയാണ് ബിഗ് ബോസ് ഹൗസ് പോയതെങ്കിലും ഒരു വേദനിപ്പിക്കുന്ന സംഭവം വീട്ടിൽ ഉണ്ടായി. നടൻ അനൂപ് കൃഷ്ണയാണ് സങ്കടത്തോടെ ബിഗ് ബോസിന് മുന്നിൽ എത്തിയത്. ടാസ്ക്കിൽ വിജയിച്ച ഭാഗ്യലക്ഷ്മിക്കും സന്ധ്യയും അനൂപ് നൽകിയ സ്നേഹ സമ്മാനം നിരസിച്ചതാണ് വിഷമത്തിലാക്കിയത്. ഇത് വൈകാരികമായി ബിഗ് ബോസിനോട് പറയുകയും ചെയ്തു.‌

ഡിംപൽ, നോബി, റംസാൻ, ഫിറോസ് എന്നിവരും സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. സന്ധ്യയുടെ കൈകളിലാണ് അനൂപ് പേപ്പറിൽ ഉണ്ടാക്കിയ മയിലിനെ നൽകിയത്. എന്നാൽ ഉടൻ തന്നെ ഭാഗ്യലക്ഷ്മി അനൂപിനെ ട്രോളുകയായിരുന്നു.

നീ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ പേര് എന്താണ് ഇത് അവള്‍ക്ക് കൊടുക്കൂവെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു. വേണ്ട അവൻ സ്‍നേഹത്തോടെ കൊണ്ടുവന്നതല്ലേ താൻ സൂക്ഷിക്കാം എന്ന് സന്ധ്യാ മനോജ് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് അതും വാങ്ങി അനൂപ് പുറത്തിറങ്ങി പോവുകയായിരുന്നു. ഇത് അനൂപിനെ വളരെ അധികം വേദനിപ്പിച്ചിരുന്നു.

പിന്നീട് ഇക്കാര്യം അനൂപ് ക്യാമറയെ നോക്കി പറയുകയും ചെയ്തു. ഷവർമ കൊണ്ടു വന്ന പേപ്പര്‍ കൊണ്ടുണ്ടാക്കിയ പീകോക്ക് ആര്‍ട് വര്‍ക്കാണ് ഇത്. ടാസ്‍കില്‍ ജയിച്ച ആള്‍ക്ക് ഒരു സ്‍നേഹ സമ്മാനം കൊടുത്തതാണ്. എന്നാല്‍ തനിക്ക് ഒരു അവഹേളനം ഉണ്ടായി. കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് കൊടുക്കൂവെന്ന് ഭാഗ്യലക്ഷ്‍മി ചേച്ചി പറഞ്ഞു. ഇത് ഞാൻ ബിഗ് ബോസിന് തന്നോട്ടെ, ഒന്ന് റെസ്‍പോണ്‍സ് ചെയ്യൂ വളരെ ഇൻസല്‍ട്ടിംഗ് ആയി ഫീല്‍ ചെയ്‍തുവെന്നും അനൂപ് പറഞ്ഞു. വളരെ സങ്കടപെട്ട മുഖഭാവത്തോടെയാണ് അനൂപ് സംസാരിച്ചത്.

about bigg boss

Safana Safu :