എപ്പിസോഡ് 36 ; ലാലേട്ടൻ പക്ഷപാതം കാണിച്ചു!!!

എപ്പിസോഡ് 36 … അതായത് 35 ആം ദിവസം തുടങ്ങിയിരിക്കുകയാണ്. ഇന്ന് കണ്ടിരിക്കാൻ കുറച്ചേ ഉള്ളു. പക്ഷെ ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും മനസിലാക്കാൻ ഉണ്ട്. ആദ്യം തന്നെ പറയാമല്ലോ.. ചിലരെ മാത്രം സപ്പോർട്ട് ചെയ്യുന്ന ഒരു ഷോ ആയി തോന്നി.. ഇത് അനീതിയാണ്. അത് എവിടെയൊക്കെയാണെന്ന് വഴിയേ പറയാം. നിങ്ങളും നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യുക.

അപ്പോൾ എപ്പിസോഡിലേക്ക് പോകാം…  ഇന്നലെ ആദ്യം തന്നെ ഫിറോസ് ഖാനും സജ്നയിക്കും കൊടുത്ത പണിഷ്‌മെന്റിനെ കുറിച്ച് സംസാരം ഉണ്ടായി . ഇന്നലെ മുതൽ അവർ മാസ്ക് ധരിച്ചാണ് നിൽക്കുന്നത്. അതിനൊന്നും അവർ ഒരു വിധത്തിലുമുള്ള വിഷമമോ ദേഷ്യമോ കാണിച്ചിട്ടില്ല. ഗെയിം സ്പിരിറ്റിൽ എടുക്കുന്നുണ്ട്..  ഇവിടെ ഈ ശിക്ഷയുടെ ആവശ്യമുള്ളതായി എനിക്ക് ഇന്ന് തോന്നിയില്ല.

അതിന്റെ കാരണം എന്തെന്നാൽ, ഇന്നലെ ഫിറോസിനും സജ്ഞയ്ക്കും ഈ ശിക്ഷ നീട്ടിക്കൊടുത്തത് ഋതുവിനെ കൊല്ലുമെന്ന് തമാശ രൂപത്തിൽ പറഞ്ഞതിനാണ്. നമുക്ക് എല്ലാവര്ക്കും അറിയാം കൊല്ലത്തൊന്നുമില്ല എന്നൊക്കെ. ഏതായാലും വലിയ കാര്യമായിട്ട് ഒരു മണിക്കൂർ ശിക്ഷയ്ക്ക് ഇളവ് കൊടുക്കുന്നുണ്ട്. പക്ഷെ തുടർച്ചയായി മാസ്ക് വെക്കുന്നത് ശരിയായി തോന്നിയില്ല.

ഇനി ഇന്നലത്തെ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലായിക്കാണും സായിയുടെ പാട്ട് പ്ലേയ് ചെയുമ്പോൾ സായി അവിടെ സേഫ് ആകുന്നുണ്ട്. അതിനു ശേഷം സായി പ്രൊവോക്കിങ് ആയിട്ട് ഡിമ്പലിന്റെ മുന്നിൽ നിന്നും ഡാൻസ് കളിക്കുന്നുണ്ട്. അതിന് അവിടെ പ്രശ്നമില്ല.

കൂടുതൽ അറിയാൻ വീഡിയോ കാണാം..!

about bigg boss

Safana Safu :