പെരുച്ചാഴി പ്രയോഗത്തിന് ഭാഗ്യലക്ഷ്മിയ്ക്ക് തഗ്ഗ് മറുപടി! മോഹൻലാലിനെ ആമയാക്കി നോബി!

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഓരോ ദിവസം പിന്നിടുമ്പോഴും വ്യത്യസ്തതകൾ കൊണ്ട് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ് . ഇന്നലെ കഴിഞ്ഞത് വാരാന്ത്യ എപ്പിസോഡ് ആയിരുന്നു. മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് വാരാന്ത്യ എപ്പിസോഡിന്റെ പ്രത്യേകത. പോയ വാരത്തിലെ ഓരോ കാര്യങ്ങളും ചോദിച്ചുകൊണ്ടാണ് ലാലേട്ടന്‍ എത്തിയത്.

മത്സരാര്‍ത്ഥികള്‍ക്കായി രസകരമായൊരു ടാസ്‌ക്കും മോഹന്‍ലാല്‍ കൊടുത്തു . ഓരോ മൃഗത്തിന്റെ പേര് നല്‍കുന്ന ടാസ്‌ക്കായിരുന്നു കൊടുത്തത് . ആ പേരിനു യോജിക്കുന്ന മത്സരാർത്ഥികളെ പറയുക എന്നതാണ് ടാസ്ക്. വലിയ തർക്കങ്ങളൊന്നുമില്ലാതെ ടാസ്ക് എല്ലാവരും ഭംഗിയാക്കി.

സന്ധ്യയായിരുന്നു ആദ്യമെത്തിയത്. സന്ധ്യയ്ക്ക് ലഭിച്ചത് പൂച്ചയായിരുന്നു. സൂര്യയുടെ പേരാണ് പൂച്ചയായി സന്ധ്യ തിരഞ്ഞെടുത്തത്. പൂച്ച എന്ത് ചെയ്യുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. ഇതുവരെ കലമുടച്ചിട്ടില്ലെങ്കിലും ഇനി എപ്പോഴാണ് കലമുടക്കുന്നത് എന്ന് പറയാന്‍ പറ്റില്ല എന്നും സന്ധ്യ പറഞ്ഞു. ഇതിന് സൂര്യ മറുപടി നല്‍കി. സുന്ദരമായ ജീവിയെന്നും ആക്രമണം വന്നാല്‍ തിരിച്ചും ആക്രമിക്കുമെന്നും സൂര്യ പറഞ്ഞു.

ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചത് പെരുച്ചാഴി എന്ന പേരായിരുന്നു. പെരുച്ചാഴിയായി ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്ത പേര് മണിക്കുട്ടന്റേതായിരുന്നു. പെരുച്ചാഴി വരുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ഒടുവില്‍ വരുമ്പോഴാണ് അറിയുന്നതെന്നും മണിക്കുട്ടനെയാണ് താന്‍ പെരുച്ചാഴിയായി തിരഞ്ഞെടുക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭയങ്കരമായിട്ട് സൈലന്റായി നിന്നുവെങ്കിലും മനോഹരമായിട്ട് കളിക്കുന്നുണ്ടെന്നും നല്ല പ്ലെയറാണെന്നും നല്ലൊരു പെരുച്ചാഴിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത് കേട്ട ഉടനെ മാസ് മറുപടിയുമായി മണിക്കുട്ടനും എത്തി. എനിക്കു വേണ്ടിയുള്ള ആഹാരം ഞാന്‍ എപ്പോഴും തേടിക്കൊണ്ടിരിക്കുമെന്നായിരുന്നു മണിക്കുട്ടന്‍ നല്‍കിയ തഗ്ഗ് മറുപടി. പിന്നാലെ റിതു മന്ത്ര എത്തി. കൊതുകിനെ പോലെയാണ് ഫിറോസ് ഖാന്‍ എന്നായിരുന്നു റിതു പറഞ്ഞത്. ഭയങ്കര ശല്യമാണെന്നും റിതു പറഞ്ഞു. ഇതിനെതിരെ ഫിറോസ് എത്തി. കൊതുകാണെങ്കില്‍ താങ്കളുടെ വീട്ടില്‍ മലമ്പനിയുമായി വരുമെന്നും മലമ്പനി വരുത്തിച്ച് കൊല്ലുമെന്നും ഫിറോസ് ഖാൻ പറഞ്ഞു.

ഇതോടെ ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍ എത്തി. കൊല്ലുക എന്നൊക്കെ പറയാനല്ല മാസ്‌ക് ശിക്ഷയായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ മാസ്‌ക് ധരിച്ചു നില്‍ക്കേണ്ടതിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്നും 48 മണിക്കൂറിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതിന് ശേഷം മോഹന്‍ലാലും ഗെയിമിന്റെ ഭാഗമായി. തന്റെ കൈയ്യില്‍ ആമ എന്ന ബോര്‍ഡ് ബാക്കിയുണ്ടെന്നും ആരാണ് ഇവിടുത്തെ ആമ എന്നും അദ്ദേഹം ചോദിച്ചു.

ആമ എന്ന പേര് തനിക്ക് ചേരുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് തനിക്ക് ആ പേര് ചേരുന്നത് എന്ന് മോഹന്‍ലാല്‍ നോബിയോട് ചോദിച്ചു. ആമ ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവിയാണെന്നും ഇതുപോലെ എന്നും കണ്ടോണ്ടിരിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടാകട്ടെ എന്നും നോബി പറഞ്ഞു.

about bigg boss

Safana Safu :