ഒരു സലാം വയ്ക്കലിനപ്പുറം പ്രിഥ്വിയോട് വലിയ അടുപ്പമില്ലായിരുന്നു….. പക്ഷെ ‘അമര്‍ അക്ബര്‍ അന്തോണിയിൽ പൃഥ്വിരാജ് എത്തിയത് തുറന്ന് പറഞ്ഞ് സംവിധായകൻ

നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ജയസൂര്യ . ഇന്ദ്രജിത്ത് എന്നിവർക്ക് തുല്യ പ്രധാന്യം നൽകിയ ഒരുക്കിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തിയതെങ്ങനെയെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ നാദിര്‍ഷ.

ഈ മൂന്ന് നായകന്മാരും സോളോ ഹീറോയായി നിരവധി ഹിറ്റുകള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താന്‍ ഈ സിനിമയുടെ കഥയുമായി ഇവരെ സമീപിച്ചതെന്നും എന്നാല്‍ ഇതില്‍ പൃഥ്വിരാജിനോട് തനിക്ക് ഒരു സലാം വെക്കലിനപ്പുറമുള്ള അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാദിര്‍ഷയുടെ വാക്കുകള്‍

‘അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ കഥ ഞാന്‍ ആദ്യം പറയുന്നത് ജയസൂര്യയോടാണ്. ”ഇക്കാ ഇത് നല്ല തിരക്കഥയാണ് നമുക്ക് ചെയ്യാം”, എന്നായിരുന്നു ജയന്റെ മറുപടി. പിന്നീട് പൃഥ്വിരാജിനോട് പറഞ്ഞു എനിക്ക് അതിനു മുന്‍പ് പൃഥ്വിരാജുമായി വലിയ അടുപ്പമില്ല. അമ്മയുടെ ഷോയില്‍ വച്ചാണ് ഞാന്‍ പൃഥ്വിരാജിനെ ഇടയ്ക്കിടെ കാണുന്നത്. ഒരു സലാം വയ്ക്കലിനപ്പുറം വലിയ അടുപ്പമില്ലായിരുന്നു. അതിലും അടുപ്പം ഇന്ദ്രജിത്തുമായി എനിക്ക് ഉണ്ടായിരുന്നു.

അമര്‍ അക്ബറിന്റെ കഥ കേട്ടപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്. ”ഇത് ഒരു സോളോ ഹീറോ പടമല്ല. മൂന്ന് നായകന്മാരുടെ സിനിമയാണ്, എന്നാലും എനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമുണ്ട്. കാരണം ഇതൊരു ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്”. അങ്ങനെയാണ് പൃഥ്വിരാജ് ഇതിലേക്ക് വരുന്നത്”.

Noora T Noora T :