‘നിര്‍മ്മാതാക്കള്‍ മാത്രമല്ല താരങ്ങളും’; സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കിട്ടാത്ത കാരണം പറഞ്ഞ് അഞ്ജലി മേനോന്‍

സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടാത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് അഞ്ജലി മേനോന്‍.

സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നയാളുടെ ആത്മവിശ്വാസമാണ് ഇതില്‍ പ്രധാന വിഷയമെന്നും മാര്‍ക്കറ്റ് ചില മുന്‍ഗണനകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത.

വിജയിച്ച ചിത്രങ്ങള്‍ നിങ്ങളുടെ പേരിലുണ്ടെങ്കില്‍ ആളുകള്‍ പണം മുടക്കാന്‍ തയ്യാറാകുമെന്നും ഫിലിം കമ്പാനിയന്‍ നടത്തിയ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു. പക്ഷെ നമ്മുടെ സാമൂഹ്യവ്യവസ്ഥ കൊണ്ടുകൂടി പുരുഷന്മാരല്ലാത്ത സംവിധായകര്‍ അധികമുണ്ടാകാറില്ല.

അതുകൊണ്ട് തന്നെ ആളുകള്‍ക്ക് വനിതാസംവിധായകരില്‍ വിശ്വാസം ഉണ്ടാകാനും എളുപ്പമല്ല. വനിതകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവസരം ലഭിക്കാത്തതിനുള്ള കാരണമിതാണ്. മുഖ്യധാര സിനിമകള്‍ കാലങ്ങളായി തുടരുന്ന പാറ്റേണ്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല.

അവര്‍ക്ക് അവരുടെ കംഫര്‍ട്ട് സോണുകളില്‍ തന്നെ തുടരാനാണ് ആഗ്രഹം. നിര്‍മ്മാതാക്കള്‍ മാത്രമല്ല ഇതിന് കാരണം, താരങ്ങളും ഇതിന്റെ ഭാഗമാണ്. കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നതോടെ ഈ രീതിയില്‍ മാറ്റം വരും’ എന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

Vijayasree Vijayasree :