‘കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം’; സന്തോഷ വാർത്തയുമായി വിജിലേഷും സ്വാതിയും

നടൻ വിജിലേഷും സ്വാതിയും ജീവിതത്തിൽ ഒന്നാവുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ആണ് വിജിലേഷിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി മാറിയത്.

ഇക്കഴിഞ്ഞ നവംബറിൽ ആയിരുന്നു വിജിലേഷിൻറെ വിവാഹനിശ്ചയം കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസുമായി നടന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു നിശ്ചയം.
സ്വന്തം പാതിയെ തേടിയുള്ള വിജിലേഷിന്റെ യാത്ര അവസാനിക്കുമ്പോള്‍ ആരാധകരും താരങ്ങളും രണ്ടു പേര്‍ക്കും ആശംസകള്‍ നേരുകയാണ്.

തീർത്തും സോഷ്യൽ മീഡിയ ആഘോഷിച്ച ഒരു നിശ്ചയച്ചടങ്ങുകൂടി ആയിരുന്നു വിജിലേഷിന്റേത്. കാരണം ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിലൂടെയാണ് വിജിലേഷ് തന്റെ നല്ല പാതിയെ കണ്ടെത്തിയത്. വിശദമായി വായിക്കാം!

”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”.എന്ന ഒറ്റ പോസ്റ്റിലൂടെയാണ് ജീവിതത്തിലേക്കു സ്വാതി എത്തുന്നത്!

‘കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് വിജിലേഷ് കുറിച്ചത്. സ്വന്തം പാതിയെ തേടിയുള്ള വിജിലേഷിന്റെ യാത്ര സ്വാതിയിൽ ആണ് അവസാനിച്ചത്. നിരവധി ആരാധകരും താരങ്ങളും ആണ് രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നത്.

​”മാർച്ച് 29ന് ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ്. ആഘോഷങ്ങളോ വലിയ മേളമോ ഇല്ല. ജീവിക്കുക എന്നതു തന്നെയല്ലേ നമ്മുടെയൊക്കെ വലിയ ആഘോഷം. അന്നേ ദിവസം പ്രിയപ്പെട്ടവരുടെയെല്ലാം മനസ് ഒപ്പമുണ്ടാകുമല്ലോ. നേരിട്ട് എത്തിച്ചേരാൻ കഴിയുന്നവർ വരുമല്ലോ”, എന്ന പോസ്റ്റിലൂടെയാണ് വിജിലേഷ് വിവാഹത്തീയതി അറിയിച്ചത്.

കൂടെയുണ്ടാകണം ഞങ്ങളുടെ പ്രിയപ്പെട്ട നിമിഷത്തിൽ…ഒപ്പം നിങ്ങളുടെ നിറഞ്ഞ സ്നേഹവും, പ്രാർത്ഥനയും എന്ന് കുറിച്ചുകൊണ്ടാണ് സ്വാതി രംഗത്ത് എത്തിയത്. വിവാഹനിശ്ചയ ചടങ്ങിൽ സ്വാതിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

malayalam

Revathy Revathy :