മമ്മൂട്ടി മോഹന്‍ലാല്‍ ഇവരില്‍ ആരാണ് മികച്ചത്? നിഖില വിമൽ പറയുന്നു

സത്യന്‍ അന്തിക്കാടിന്റെ ‘ഭാഗ്യദേവത’ എന്ന സിനിമയില്‍ ജയറാമിന്റെ കൊച്ചനുജത്തിയായി എത്തി മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു നിഖില വിമല്‍.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പ്രീസ്റ്റ് വരെ എത്തി നിൽക്കുകയാണ് നിഖിലയുടെ അഭിനയ ജീവിതം. ഇപ്പോൾ ഇതാ സിനിമയില്‍ വന്ന ശേഷം താന്‍ കേട്ട ക്ലീഷേ ചോദ്യങ്ങളെക്കുറിച്ച് നിഖില മനസ്സ് തുറക്കുകയാണ്

നിഖില വിമലിന്റെ വാക്കുകള്‍

സിനിമയില്‍ വന്ന ശേഷം ക്ലീഷേ ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടുണ്ട് ഞാന്‍. സൂപ്പര്‍ താരങ്ങളുമായി അഭിനയിച്ചതിന്റെ എക്സിപീരിയന്‍സ് പറയാമോ? മമ്മൂട്ടി മോഹന്‍ലാല്‍ ഇവരില്‍ ആരാണ് മികച്ചത്? തുടങ്ങിയ ക്ലീഷേ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നത് എനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്’. നിഖില വിമല്‍ പറയുന്നു.

ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കരുത് എന്ന് പഠിപ്പിച്ച ലോക് ഡൗണ്‍ സമയം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞാനും ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഒന്നിച്ചിരുന്ന സമയമായിരുന്നു അത്.

ലോക് ഡൗണ്‍ വന്നു ഏകദേശം മൂന്ന്‍ മാസങ്ങള്‍ കഴിഞ്ഞാണ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയത്. അതിനു മുന്‍പ് സിനിമയുടെ തിരക്കൊക്കെ കാരണം എനിക്ക് അച്ഛനുമായി കൂടുതല്‍ നേരം ടൈം സ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ കോവിഡ് തുടങ്ങിയ സമയത്ത് വീട്ടിലെത്തിയതിനാല്‍ എനിക്ക് ആ സമയമൊക്കെ അച്ഛനുമായി ഇരിക്കാന്‍ കഴിഞ്ഞു.

Noora T Noora T :