രസകരമായ അടിക്കുറിപ്പോടെ ഭാര്യയുടെ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസൻ!

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി സിനിമാ രംഗത്തെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ. മലയാളികൾക്ക് ഏറെ ബഹുമാനവും ഇഷ്ട്ടവുമുള്ള വ്യക്തിത്വത്തിന് ഉടമകൂടിയാണീ താരം അതിലെല്ലാം ഉപരി സിനിമാക്കാർക്കിടയിലെ താരജാഢകളില്ലാതെ വിനയത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയും അതിലുപരി നല്ലൊരു കുടുംബസ്ഥനും കൂടിയാണ് വിനീത്. നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലല്ലാതെ തന്നെ മലയാളി മനസ്സിൽ ഇടം നേടിയെടുത്തിട്ടുള്ള താരത്തിന് ആരാധകർ ഏറെയാണ്.

അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കൊക്കെ ആരാധകർക്കായി വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട് വിനീത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങളും കൊച്ചുകൊച്ചു വിശേഷങ്ങളുമെല്ലാം വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ആരാധകരും സന്തോഷത്തോടെ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ പകർത്തിയ ദിവ്യയുടെ ഒരു ചിത്രമാണ് വിനീത് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

“അവൾ ഒരുപക്ഷേ ‘സെയിൽസ് 30% ഓഫ്’ ബോർഡിലേക്ക് നോക്കുകയായിരിക്കും. സിഗ്നൽ ചുവപ്പായിരുന്നു, അതിനാൽ ഞാനത് ക്യാമറയിൽ പകർത്തി,” എന്ന് ചിത്രത്തിന് അതിരസകരമായ അടിക്കുറിപ്പും വിനീത് കുറിച്ചിട്ടുണ്ട് . ചിത്രം പങ്കുവെച്ച ഉടൻതന്നെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ നിരവധി കമന്റും ചിത്രത്തിന് താഴെ വരുന്നുണ്ട്.

അടുത്തിടെ ദിവ്യയുടെ പാട്ടും വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്,” എന്നാണ് വിനീത് കുറിച്ചത്. പാട്ടിന്റെ വരികൾ വിനീത് തന്നെയാണ് എഴുതിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളും ഉണ്ട്.

about vineeth sreenivasan

Noora T Noora T :