ഫിറോസ് ഖാൻ അനൂപ് തമ്മിൽതല്ലിന്റെ സത്യം..!

ബിഗ് ബോസ് മൂന്നാം സീസണിൽ കഴിഞ്ഞ എപ്പിസോഡുകളിൽ നിന്നൊക്കെ വ്യസ്തമായ വഴക്കിനായിരുന്നു എപ്പിസോഡ് മുപ്പത്തിമൂന്നിൽ നടന്നത്. അനൂപും പൊളി ഫിറോസും തമ്മിൽ നടന്ന സംഘർഷമായിരുന്നു ബിഗ് ബോസ് ഹൗസിൽ ഇന്നലെ ഉണ്ടായത്. ഇരുവരും അവരുടെ വഴക്ക് ഹൗസിന് പുറത്തേക്കും എത്തുക്കും എന്ന രീതിയിലാണ് സംസാരിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം ഫിറോസ് ഖാൻ സൃഷ്ട്ടിച്ച വഴക്ക് കരുതിക്കൂട്ടി ചെയ്തതാണോ എന്നതാണ് ചർച്ചയായിരിക്കുന്നത്. ഇത്തരത്തിലൊരു ചർച്ചക്ക് പ്രസക്തിയും ഉണ്ട്. കാരണം, മുന്നത്തെ എപ്പിസോഡിൽ ഫിറോസ് ഖാൻ പറയുകയുണ്ടായ വാക്കാണ്. മൂന്ന് പേരെ നോട്ടമിട്ടിട്ടുണ്ടെന്നും അവരുടെ മുഖംമൂടി വലിച്ചൂരുമെന്നും ഫിറോസ് പറഞ്ഞിരുന്നു. അതിൽ ഒന്ന് സായിയാണെന്ന് പറഞ്ഞതിന് പിന്നാലെതന്നെ സായിയോട് വലിയ വഴക്ക് ഉണ്ടാക്കുകയും ഫിറോസ് ചെയ്തിരുന്നു.

സായിയുമായുള്ള വഴക്ക് ഒന്നവസാനിച്ചപ്പോൾ തന്നെ ഫിറോസ് അടുത്ത വഴക്കിനുള്ള തിരികൊളുത്തി. അനൂപുമായി മുന്നേയും തർക്കങ്ങൾ നിലനിൽക്കവെയാണ് പുതിയ വഴക്ക് ഫിറോസ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ മത്സരാർത്ഥികൾ ടാസ്കിന്റെ ഭാഗമായി സ്റ്റേജിൽ നിന്നും ഡാൻസ് കളിക്കുമ്പോൾ ചുറ്റുംനിന്ന് സഹമത്സരാർത്ഥികളും ഡാൻസ് കളിക്കാറുണ്ട്. ഇന്നലെ രമ്യ ഡാൻസ് കളിച്ചപ്പോൾ സ്റ്റേജിൽ കയറിനിന്നും അല്ലാതെയുമൊക്കെ അനൂപ് ഡാൻസ് കളിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഡാൻസ് അവസാനിച്ചപ്പോൾ പൊളി ഫിറോസ് അനൂപിനെ ചോദ്യം ചെയ്യുകയുണ്ടായി.

എല്ലാ കാര്യത്തിലും നിനക്ക് ഡബിൾ സ്റ്റാൻഡ് ആണെല്ലോ എന്ന് അനൂപിനോട് ചോദിച്ചുകൊണ്ടാണ് ഫിറോസ് തുടങ്ങുന്നത്. ആ സമയത്തും ടാസ്കിൽ തന്നെയാണ് ഇരുവരും. അതുകൊണ്ട് തന്നെ രണ്ട് പേരും മോഹൻലാൽ കഥാപാത്രമായിട്ടാണ് വീട്ടിൽ നിൽക്കുന്നത്. മോഹൻലാലിൻറെ വിഷ്ണു എന്ന കഥാപാത്രമായി ഫിറോസും രസതന്ത്രത്തിലെ രമേശനായി അനൂപുമുണ്ട്. രണ്ടുപേരും കഥാപാത്രമായി തന്നെയാണ് വഴക്കുതുടങ്ങുന്നത്.

കസ്തൂരി ഡാൻസ് കളിച്ചപ്പോൾ അനൂപ് തടഞ്ഞെന്നാണ് ഫിറോസ് പറയുന്നത്. ഇവിടെ കസ്തൂരി സജ്‌നയാണ്.
അതായത് സജ്നയെ മാത്രം തടഞ്ഞു, വേറെ ആരെയും തടഞ്ഞില്ല, അപ്പോൾ എല്ലാകാര്യത്തിലും അനൂപിന് രണ്ട് സ്റ്റാൻഡ് ഉണ്ടെന്നാണ് ഫിറോസ് പറയുന്നത്. കഥാപാത്രമായിട്ട് സംസാരിക്കുന്നത് കൊണ്ട് തന്നെ ആദ്യം അനൂപ് വലിയ മറുപടി കൊടുക്കാതെ നിന്നു, എന്നാൽ ഫിറോസ് പിന്നെയും പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു.

എന്നാൽ പിന്നെ കണ്ടത് ഫിറോസ് ഖാൻ വിഷയം പഴയ പ്രശ്നത്തിലേക്ക് കൊണ്ടിടുന്നതായിരുന്നു. നോബി ചീത്ത വിളിച്ച കാര്യവും അവിടെ അനൂപ് അന്ന് കാണിച്ചതും ഒക്കെ പറയുന്നുണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിൽ തുപ്പൽ തെറിപ്പിക്കരുതെന്ന് അനൂപ് പറയുന്നു, തിരിച്ച് വിയർപ്പ് തെറിപ്പിക്കരുതെന്ന് ഫിറോസും അനൂപിനോട് പറയുന്നുണ്ടായിരുന്നു.

അതായത് ഇവിടെ ഒക്കെ മനസിലാകുന്നത്, വഴക്ക് തുടങ്ങിയ വിഷയത്തിൽ നിന്ന് ഏറെ ദൂരം ഫിറോസ് പോയി. മാത്രമല്ല പിന്നെ ഫിറോസ് പറഞ്ഞതത്രയും വളരെ മോശം പ്രയോഗങ്ങളായിരുന്നു. അനൂപിനോട് നീ ആണാണോ പെണ്ണാണോ എന്ന ചോദ്യവും കൂടാതെ കുശിനിക്കാരനാണെന്ന് തോന്നുന്നു.. എന്നിങ്ങനെ വലിയ പരിഹാസമാണ് ഫിറോസ് നടത്തിയത്. ആദ്യമായി ഈ സീസണിൽ ബിഗ് ബോസിന് ബീപ് സൗണ്ട് ഇടേണ്ടി വന്നിട്ടുണ്ട്. അതായത് ആ സംസാരം അത്രത്തോളം അതിരുകടന്നിട്ടുണ്ട്.

അതിനുശേഷം ടാസ്ക് അവസാനിക്കുമ്പോൾ അനൂപ് തിരിച്ച് ഫിറോസിനെ ചോദ്യം ചെയ്യാൻ പോകുന്നുമുണ്ട്. പിന്നീട് നടക്കുന്നത് ഭയങ്കര വാഴക്കായിരുന്നു. അതായത് ബിഗ് ബോസ് ഹൗസിൽ ക്യാമെറയ്ക്ക് മുന്നിൽ കയ്യേറ്റം ചെയ്യില്ല എന്ന ബോധ്യത്തിലാണ് സംസാരിക്കുന്നത് എന്നും പുറത്തിറങ്ങുമ്പോൾ കാണിച്ചുതരാമെന്നും അനൂപ് പറയുന്നുണ്ട്. സ്വാഭാവികമായും ഈ വഴക്ക് ഷോയ്ക്ക് ശേഷവും നിൽക്കും എന്ന സൂചനയാണ് തരുന്നത്.

ഇവിടെ ഫിറോസിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. അനൂപിനെ ദേഷ്യം പിടിപ്പിക്കുക. അതിന് ഒരു നിസ്സാര കാര്യത്തിൽ തുടങ്ങിയ വാഴക്കായിരുന്നു ഹൗസിന് പുറത്തേക്കും എത്തിച്ചിരിക്കുന്നത്. നാളെ ചൂടോടെ തന്നെ ഇതിനുള്ള പരിഹാരം ലാലേട്ടൻ കാണുമെന്ന് പ്രതീക്ഷിക്കാം.

about bigg boss

Noora T Noora T :