മഹേഷിന്റെ പ്രതികാരത്തിലെ സോണിയ തന്നെയോ? പുത്തൻ മേക്കോവറിൽ താരം

മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ലിജോമോള്‍ ജോസ്. അഭിനയത്തിൽ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തിൽ “സോണിയ” എന്ന കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ചു.രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലും ലിജോമോൾ തിളങ്ങി. ഇപ്പോഴിതാ ലിജോമോളിൻ്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമാകുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറാണ് താരം നടത്തിയത്. കിടിലൻ ചിത്രങ്ങളെന്നാണ് ആരാധകരും പറയുന്നത്

ഇടുക്കിയിലെ മരിയഗിരി ഇം എം എച്ച് എസ് എസ് പീരുമേട് സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ആർട്സിൽ നിന്ന് വിഷ്വൽ മീഡിയയിൽ ബി എസ്‌ സി ബിരുദം പൂർത്തിയാക്കുകയായിരുന്നു ലിജി മോൾ. പിന്നീട് ജയ്ഹിന്ദ് ടിവിയിൽ സബ് എഡിറ്ററായി രണ്ട് വർഷക്കാലം ജോലി ചെയ്തു. ഇക്കാലയളവിലായിരുന്നു “മഹേഷിന്റെ പ്രതികാരം” എന്ന സിനിമയുടെ ഒഡീഷനിൽ പങ്കെടുക്കുത്തതും ഒടുവിൽ സിനിമയിലേക്ക് എത്തിയതും.

Noora T Noora T :