മണിക്കുട്ടൻ ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ് കാണുന്ന ഞങ്ങൾ….. കട്ട സപ്പോർട്ടുമായി ശരണ്യ മോഹൻ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ മണിക്കുട്ടൻ ഇത്തവണ ബിഗ് ബോസിലും മത്സരിക്കുന്നുണ്ട്. തുടക്കത്തില്‍ തണുപ്പന്‍ മട്ടിലായിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുകയാണ് താരമിപ്പോള്‍. ടാസ്‌ക്കുകളിലെല്ലാം അതിഗംഭീര പ്രകടനമാണ് മണിക്കുട്ടന്‍ പുറത്തെടുക്കുന്നത്. ഇപ്പോൾ ഇതാ മണിക്കുട്ടനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ശരണ്യ മോഹന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശരണ്യ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മണിക്കുട്ടൻ എന്ന വ്യക്തി ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ് കാണുന്ന ഞങ്ങൾ എന്ന അടികുറിപ്പോടെ കലാലയ ടാസ്‌ക്കിലെ ലൂയിസ് പീറ്ററിന്റെ രസകരമായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്

ബിഗ് ബോസിൽ എത്തും മുൻപേ തന്നെ മിനി സ്ക്രീൻപ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു മണിക്കുട്ടൻ. റേറ്റിങ്ങിൽ മുന്നിൽ നിന്ന ‘കായംകുളം കൊച്ചുണ്ണി’, പരമ്പരയിലൂടെ മലയാളികൾ ഉള്ള നാടും നാട്ടാരുടെയും മനം കവർന്നെടുക്കാൻ അന്ന് മണിക്കുട്ടന് കഴിഞ്ഞു എങ്കിൽ ഇന്ന് ബിഗ് ബോസ് പ്രേമികളുടെ എല്ലാം ഹൃദയത്തിലേക്കാണ് മണിക്കുട്ടൻ കടന്നുചെന്നത്.

മണിക്കുട്ടൻ വേറെ ലെവൽ ആണ് ബിഗ് ബോസ് കഴിഞ്ഞു ആദ്ദേഹത്തിന്റെ ഡേറ്റിനുവേണ്ടി കാത്തിരിക്കേണ്ടിവരും, ഇതാണ് നുമ്മ പറഞ്ഞ നടൻ തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങൾ ആണ് മണിക്കുട്ടനെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്.

Noora T Noora T :