അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനുഷ്‍ക ഷെട്ടി

തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയ നടിയാണ് അനുഷ്‍ക ഷെട്ടി. മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ബാഹുബലിയടക്കമുള്ള നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തു. അച്ഛനും അമ്മയ്‍ക്കുമൊപ്പമുള്ള അനുഷ്‍ക ഷെട്ടിയുടെ ഫോട്ടോയാണ്ഇപ്പോൾ ചര്‍ച്ചയാകുന്നത്. അനുഷ്‍ക ഷെട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേരുകയാണ് താരം

മാതാപിതാക്കള്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ അനുഷ്‍ക ഷെട്ടി തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. സന്തോഷകര‍മായ ജന്മദിന ആശംസകള്‍ അച്ഛാ, അമ്മാ എന്നാണ് അനുഷ്‍ക ഷെട്ടി എഴുതിയിരിക്കുന്നത്

പ്രഫുല്ല- എ എന്‍ വിറ്റാല്‍ ഷെട്ടി ദമ്പതിമാരുടെ മകളാണ് അനുഷ്‍ക ഷെട്ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ ബിരുദധാരിയുമാണ്. യോഗ ഇന്‍സ്‍ട്രക്ടറെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അനുഷ്‍ക ഷെട്ടി വെള്ളിത്തിരയിലെത്തിയത്.

Noora T Noora T :